ഉപഭോഗാസക്തിക്കും വിനോദമനസ്ഥിതിക്കുമെതിരിലുള്ള സമരമാണ് റമദാന്‍

 

പരിശുദ്ധമായ റമദാന്‍ മാസം വീണ്ടും ആഗതമായിരിക്കുകയാണ്. അതിന്റെ രാവും പകലും നാം സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. റമദാനെന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മെ സംബന്ധിച്ചോളമൊരു വികാരമാണത്. മറ്റുള്ള മാസങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി മനസ്സിലും ശരീരത്തിലും ഏറെ ധന്യത നമുക്ക് നേടാന്‍ കഴിയും. ഇത് റമദാന്റെ ഒരു ദൃഷ്ടാന്തമാണ്. അല്ലെങ്കില്‍ അതിന്റെ ഒരു മാന്ത്രികശക്തിയാണ്. ഈ മാസം വരുമ്പോള്‍ മറ്റുള്ള എല്ലാ മാസങ്ങളെയുമപേക്ഷിച്ച് നമ്മുടെ എല്ലാ ദിനചര്യകളും അതിലേക്ക് വഴങ്ങുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കും.

റമദാനിതര മാസങ്ങളിലെല്ലാം നാം വളരെ സമൃദ്ധമായി ഭക്ഷിക്കുന്നു. മറ്റുള്ള എല്ലാ കാര്യങ്ങളിലും ഇടപെടുന്നു. മനുഷ്യന്റെ സൃഷ്ട്ിപ്പിന്റെ പ്രത്യേകത അത് എന്തിനും വഴങ്ങുന്ന ഒന്നാണ് എന്നതാണ്. അതിനെ പിടിച്ചുനിര്‍ത്തുന്നത് ആരാധനകളാണ്. നമസ്‌കാരം ഒരു ആരാധനയാണ്. നോമ്പ് ഒരു ആരാധനയാണ്. സക്കാത്തും അങ്ങനെ. ഒരു നമസ്‌കാരം മുതല്‍ മറ്റൊരു നമസ്‌കാരം വരെ. ഒരു നോമ്പു മുതല്‍ മറ്റൊരു നോമ്പു വരെ. ഒരു ജുമുഅ മുതല്‍ മറ്റൊരു ജുമുഅ വരെ. എല്ലാം ആരാധനകളാണ്. അതിനിടയിലുള്ളതൊക്കെയും പാപമുക്തിയും.

ഒരു വിശ്വാസിക്ക് ഇതൊരു റീചാര്‍ജിങ് പ്രോസസാണ്. വിശ്വാസത്തെ റീചാര്‍ജ് ചെയ്യുക. നമ്മുടെ മനസ്സിനെയും ശരീരത്തെയും സംസ്‌കരിച്ചെടുക്കുന്ന ഒരു പ്രോസസ്. ഇതിലൂടെയാണ് നമുക്ക് ഏകാഗ്രത ലഭിക്കുകയും ധന്യതലഭിക്കുകയും ഏറ്റവും നല്ല മനുഷ്യനായി മാറാന്‍ നമുക്ക് സാധിക്കുകയും ചെയ്യുന്നത്. ആരാധനാ പ്രൊസസില്ലാതെ നേര്‍വഴിയിലേക്ക് നടത്താന്‍ സാധ്യമല്ലാത്ത തരത്തിലാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. അവിടെ ആരാധന കൊണ്ട് അല്ലാഹു നമ്മെ പരീക്ഷിക്കുകയാണ്. നമസ്‌കാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് എല്ലാ നീചവും വിലക്കപ്പെട്ടതുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അത് മനുഷ്യനെ കാക്കുന്നു എന്നാണ്.

നമസ്‌കാരത്തില്‍ അത്തരമൊരു നിര്‍വൃതി കൈവരികയാണ്. നോമ്പ് എന്നുള്ളത് കേവലം അന്നപാനീയങ്ങള്‍ വെടിയുക എന്നതു മാത്രമല്ല. അത് liberation from all sort of entertainment and all sort of consuming ആണ്. നമ്മുടെ ഫുഡ് കണ്‍സ്യൂമിങ്, എന്റര്‍ടൈന്‍മെന്റ് കണ്‍സ്യൂമിങ്. എല്ലാ ആഘോഷങ്ങളില്‍ നിന്നും ജീവിതത്തിന്റെ സുഖങ്ങളില്‍ നിന്നും ഭൗതികമായ അതിപ്രസരത്തില്‍ നിന്നും ഒരു ലിബറേഷന്‍. അത് മനുഷ്യന്റെ ഏകാഗ്രകതക്ക് സഹായകമാകുന്ന ഒന്നാണ്. അതാണ് നോമ്പിലൂടെ പ്രാവര്‍ത്തികമാകുന്നത്. എല്ലാത്തില്‍ നിന്നും വിമുക്തമായിക്കൊണ്ടുള്ള ഒന്ന്.

ഹലാലായ കാര്യങ്ങളില്‍ നിന്നും വിമുക്തമായി നിശ്ചിത കാലത്തേക്കത് ഹറാമാക്കപ്പെടുന്നു. ഭക്ഷണപാനീയങ്ങള്‍, ദാമ്പത്യബന്ധങ്ങള്‍, മറ്റു ഇഛകള്‍. അതൊക്കെ നിശ്ചിത സമയത്തേക്ക് അല്ലാഹു ഹറാമാക്കുന്നു. അവിടെ ഒരു ഇംസാക്ക്, പിടിച്ചുനിര്‍ത്തല്‍ വരുന്നു. മനുഷ്യനെ എന്തില്‍ നിന്നും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന വലിയൊരു കഴിവ് നമുക്ക് ഉണ്ടാക്കേണ്ടതുണ്ട്. ക്ഷമ മനുഷ്യനുണ്ടാകേണ്ട ഏറ്റവും നല്ലൊരു ഗുണമാണ്. ക്ഷമയിലേക്ക് നമ്മെ നയിക്കുന്നു നോമ്പ്. നോമ്പിന്റെ ആത്യന്തിക ലക്ഷ്യമായി അല്ലാഹു പറയുന്നത് നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി എന്നാണ്.

എപ്പൊഴും തഖ്‌വയുളളവരാകുകയും അല്ലാഹുവിനെ ചിന്തിക്കുകയും അവനിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്ന ഒരു മനുഷ്യനെയാണ് അല്ലാഹു നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുണ്ടാകാനുള്ള അവസരങ്ങളാണ് ഇത്തരം ആരാധനകള്‍. പ്രത്യേകിച്ചും നോമ്പ് ദൈനഭക്തി വര്‍ദ്ധിപ്പിക്കുന്നതിനു നമ്മെ ഏറെ സഹായിക്കും. ഇതാണ് നോമ്പിന്റെ ഒരു ഫിലോസഫി. എല്ലാ ആരാധനകള്‍ക്കും അതിന്റെതായ പവിത്രതയുണ്ട്. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും നോമ്പനുഷ്ടിച്ചവന് ജീവിതത്തില്‍ സര്‍വകാലപാപങ്ങളും പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞു.

ഇതൊരു വലിയ അനുഗ്രഹം കൂടിയാണ്. എല്ലാ പാപങ്ങളും പൊറുപ്പിക്കപ്പെടാനുള്ള ഏറ്റവും വലിയ അവസരം. അതിലൂടെ ധന്യതനേടുക. എപ്പോഴും മനുഷ്യന്‍ പവിത്രതയോടു കൂടി ധന്യതയോടു കൂടി ഹൃദയം സംസ്‌കരിച്ച് അല്ലാഹുവിനു മുമ്പില്‍ നിര്‍വൃതിയോടെ നില്‍്ക്കുക എന്ന ഒരു ആഗ്രഹം ഇത്തരം ആരാധനകളിലൂടെ നമുക്ക് ലഭ്യമാകുകയാണ്. ഇത്തരം ആരാധനകള്‍ ഗൗരവത്തോടെയും അതിന്റെ പുണ്യം നേടാനും ജീവിതകാലം പുലര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter