പൊറുക്കപ്പെടുന്ന നജസുകള്‍
ഉപദ്രവം സഹിക്കവയ്യാതാവുകയും കാത്തു സൂക്ഷിക്കല്‍ വളരെ ദുഷ്‌കരമാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഈച്ച, പല്ലി, നരച്ചീര്‍ തുടങ്ങിയവയുടെ മൂത്രം കാഷ്ഠം എന്നിവ ശരീരം വസ്ത്രം സ്ഥലം എന്നിവടങ്ങളിലായല്‍ പൊറുക്കപ്പെടും. ശല്യം സഹിക്കാന്‍ കഴിയാത്ത പക്ഷം എല്ലാ പക്ഷികളുടെയും ഉണങ്ങിയ കാഷ്ഠം തൊട്ടും പൊറുക്കപ്പെടും. മനഃപൂര്‍വം അതിന്‍മേല്‍ ചവിട്ടുകയോ അതിന്റെ മേലും അത് സ്പര്‍ശിക്കുന്ന ദേഹം, വസ്ത്രം പോലെയുള്ളതിലും നനവുണ്ടാവുകയോ ചെയ്യരുത്.
നിസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, സ്ഥലം എന്നിവയില്‍ ചെള്ള്, കൊതുക്, മൂട്ട, പേന്‍ തുടങ്ങി ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തമോ, ചോരക്കുരു, മുഖക്കുരു വൃണം, മുറി, ചിരങ്ങ് എന്നിവയുടെ രക്തം, ചലം തുടങ്ങിയവയോ ആയാല്‍ പൊറുക്കപ്പെടുന്നതാണ്. വിയര്‍പ്പ് കൊണ്ട് മറ്റ് ഭാഗത്തേക്ക് വ്യാപിക്കലോ ഇതെത്ര അധികമുണ്ടായാലും പ്രശ്‌നമല്ല. പക്ഷേ, ഇതെല്ലാം അവന്റെ പ്രവൃത്തികാരണായിട്ടാവരുതെന്ന് മാത്രം.
പന്നിമാംസംമഹാമാരിയോ ? പന്നിയുടെ ഉള്ളും പുറവും രോഗാണുക്കളുടെ കേദാരമാണ്. അതിനെ വളര്‍ത്തുന്ന വീടുകളില്‍ പലരോഗങ്ങളും കണ്ടു വരുന്നു. പന്നിയിലൂടെ രോഗം പടരുമെന്ന് വൈദ്യശാത്രം കണ്ടുപിടിച്ചിരിക്കുന്നു. മസ്തിഷ്‌ക ജ്വരം പന്നിയിലൂടെ പകരുന്ന മാരക രോഗമാണത്രെ. പന്നിയുടെ കാഷ്ഠം ചേര്‍ന്ന പച്ചക്കറികള്‍ വേവിക്കാതെ കഴിക്കരുതെന്ന് ആരോഗ്യ ശാസ്ത്രത്തിന്റെ നിര്‍ദേശം ഇവിടെ ചിന്തനീയമാണ്. ഈ പ്രസ്താവന പന്നിയിലൂടെ സാംക്രമിക രോഗം പിടിപെടാനിടയുണ്ടെന്ന നഗ്‌ന സത്യം വിളിച്ചറിയിക്കുന്നതാണല്ലോ.
പന്നി മനുഷ്യനുമായി സഹവാസം തുടങ്ങിയത് ക്രിസ്തു വര്‍ഷം 2000-നു മുമ്പാണത്രെ. അക്കാലത്ത് പന്നിയായിരുന്നല്ലോ മനുഷ്യന്റെ തോട്ടി. ഇന്നും ഇന്ത്യയില്‍ പല ഭാഗങ്ങളിലും തെക്കുകിഴക്കന്‍ രാജ്യങ്ങളിലും അവര്‍ ഈ കുലത്തൊഴില്‍ നിര്‍വിഗ്നം തുടര്‍ന്നുപോരുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് പന്നി എല്ലാ രോഗങ്ങളുടെയും സങ്കേതമാണ്. 'ട്രീനിയാസോളിയം' എന്ന 32 അടി വരെ നീളം വരുന്ന ഒരുതരം നാടപ്പുഴുവിന്റെ ആവാസ കേന്ദ്രമാണ് പന്നി. കൂടാതെ ടൈഫോയിഡ്, കോളറ, ലപ്‌റ്റോസ്, പൈറോറിസ് തുടങ്ങിയ രോഗങ്ങളും പന്നിയിലുണ്ടാവും. 'മെനിജറ്റിക്‌സ്' രോഗത്തിന്റെ കാരണം പന്നിമാംസത്തിലുണ്ടാവുന്ന മൈക്രോസാണെന്ന് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. 'ട്രൈനിക്കോസ്' എന്ന മാരക രോഗവും പന്നിയിലൂടെയാണ് പകരുന്നത്. ഇത്തരം രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രസിദ്ധ വൈദ്യ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് യം വാര്‍ഡര്‍ പറയുന്നത് പന്നി മാംസം തീരെ ഉപേക്ഷിക്കുക എന്നതാണ്. പന്നിമാംസം നല്ലവണ്ണം വേവിച്ചാലും അതിലുള്ള അണുക്കള്‍ നശിക്കില്ലെന്നാണ് അഭിജ്ഞ മതം. പന്നി അറുത്ത കത്തി കൊണ്ട് ശരീരത്തില്‍ മുറിവേറ്റാല്‍ അത് ശാശ്വത വൃണമാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.(ശുദ്ധി ജീവിതത്തില്‍: പേജ് 61) വളരെ കറുച്ച് മാത്രം മൂത്രമൊഴിക്കുന്ന ഒരു ജീവിയാണ് പന്നി. മൂത്രാമ്ലത്തിന്റെ 75 ശതമാനവും അതിന്റെ രക്തത്തില്‍ കലര്‍ന്നു പോവുന്നു. അതു കൊണ്ട് പന്നിയുടെ മാംസം ഭക്ഷിക്കുന്നതായാല്‍ വൃത്തികെട്ട പലരോഗങ്ങളുടെയും ബാധയുണ്ടാകാനിട വരുന്നതാണ്. മാരകമായ കൊക്കപ്പുഴുവും മറ്റു വിരകളും ഉണ്ടാവാന്‍ പന്നി മാംസം ഭക്ഷിക്കുന്നത് കാരണമാവുമെന്ന് ശാസ്ത്രീയ ഗവേഷണം തെളിയിച്ചിട്ടുണ്ട്. പതിവായി പന്നി മാംസം ഭക്ഷിക്കുന്നവര്‍ക്ക് ആദരണീയ വസ്തുക്കളോടുള്ള താല്‍പര്യം കുറയുമെന്ന് ചില ഗവേഷകന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പന്നിയുടെ ദേഹമാസകലം രോഗാണുക്കളാണെന്ന് പറഞ്ഞുവല്ലോ. കൊളെടീനിയ, ബാലന്റിഡിയം, സോളിയം തുടങ്ങിയ അണുക്കള്‍ പന്നിമാംസത്തില്‍ കുടികൊള്ളുന്നുണ്ട്. അണുക്കള്‍ നശിച്ചു പോവില്ല. ഈ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ പലരോഗങ്ങളുമുണ്ടാക്കിത്തീര്‍ക്കുമെന്ന് ശാസ്ത്രം തുറന്നു പറയുന്നു. ഹൂമണ്‍ സിസ്റ്റോസീര്‍ക്കോസിഡ് എന്ന രോഗവും പന്നിയുടെ സംഭാവനയത്രെ! ഓപ്പറേഷന്‍ മാത്രമേ ഇതിന് പ്രതിവിധിയുള്ളൂ. ശ്വാസകോശഭിത്തികളെ കടന്നാക്രമിക്കുകയും പുഴുവിന് കാരണമാവുകയും ചെയ്യുന്ന വിരകളും പന്നിമാംസത്തിലുണ്ടത്രെ.(ഇസലാം: ചില മെഡിക്കല്‍ ചിന്തകള്‍- 69) തമിഴ്‌നാട്ടിലെ തിരുനല്‍വേലി, തൂത്തികുടി, തെങ്കാശി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലെല്ലാം പന്നി മനുഷ്യ ജീവിതത്തിനു തന്നെ ഭീഷണിയായിരിക്കുന്നു. അവിടെ ചേറില്‍ മൂക്രയിട്ടു നടക്കുന്ന പന്നികള്‍ മഹാവിപത്താണ് വിതച്ചത്. മസ്തിഷ്‌ക രോഗം, എന്‍സിഫാലിറ്റിസ്, ബ്രയിന്‍ ഫീവര്‍ എന്നൊക്കെ അറിയപ്പെടുന്ന പ്രതിവിധി കണ്ടെത്താത്ത ഈ മാരഗ രോഗങ്ങളുടെ ആസ്ഥാനം പന്നികളാണത്രെ. പന്നികളില്‍ നിന്നും രക്തം സ്വീകരിച്ച 'ക്യൂലക്‌സ് വിഷ്ണവി'  എന്ന കൊതുകുകളാണ് ഈ മാരക രോഗങ്ങള്‍ മനുഷ്യരില്‍ എത്തിക്കുന്നത്.(ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളും പ്രതിവിധികളും- പേജ് 19) വൈറസ് എന്ന് വിളിക്കപ്പെടുന്ന ഒരു തരം സൂക്ഷമ ജീവികളാണ് രോഗ കാരണം. ചലചിത്രാഭിനയത്തിന് മൂന്ന് പ്രാവശ്യം ദേശീയ ബഹുമതികള്‍ക്കര്‍ഹയാവുകയും ഊര്‍വശിപ്പട്ടം നേടുകയും ചെയ്ത പ്രശസ്ത നടി സ്മിത പട്ടേലിന്റെ മരണ കാരണം വൈറല്‍ എന്‍സിഫാലിറ്റിസ് ആയിരുന്നുവെന്നാണ് വിദഗ്ദ അഭിപ്രായം (മംഗളം: ലക്കം-1, പസ്തകം-18) ടീനിയാസിസ് രോഗമുണ്ടാക്കുന്ന ടീനിയാസോളിയം എന്ന വിര പന്നി മാംസത്തിലൂട മനുഷ്യനിലേക്ക് പകരുന്നു. ഈ നാടന്‍ വിരയുടെ ലാര്‍വകള്‍ മനുഷ്യരുടെ കുടലില്‍ കടക്കുകയും അവിടെ വെച്ചു പൂര്‍ണ്ണ വളര്‍ച്ച പ്രാപിതക്കുകയും ചെയ്യും. ചെറുകുടലിലാണ് ഈ വിര പരാന്ന ജീവിയായി കഴിയുന്നത്. ടീനിയാസിസ് രോഗം ഇന്ത്യയില്‍ ധാരാളമായി കണ്ടു വരുന്നുണ്ട്. (മനോരമ: 18-06-78) മെനിജെറ്റിസ് രോഗത്തിന്റെ കാരണം പന്നിമാംസത്തിലുണ്ടാകുന്ന മൈക്രോസാണെന്ന് കണ്ടു പിടിക്കപ്പെട്ടതായി പാശ്ചാത്യ ഭിഷഗ്വരന്‍ ലഥീഫ് പറയുന്നു. ഭീഷണി പരത്തുന്ന മറ്റൊരു രോഗമാണ് ട്രൈക്കിനോസിസ്. ഈ രോഗമുണ്ടാക്കുന്നത് പന്നിയുടെ കുടലിലുള്ള ഒരു തരം വിരയുടെ ലാര്‍വകളാണ്. ലാര്‍വകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ വയറു വേദന, വയറിളക്കം, മനംപുരട്ടല്‍, ചര്‍ദ്ദി എന്നിവയുണ്ടാവും. ഒരാഴ്ചക്കു ശേഷം ശരീരമാസകലം ചെമന്നു തടിക്കും. ശക്തമായ പനി ബാധിക്കുകയും ചെയ്യും. മുഖത്തുണ്ടാവുന്ന വീക്കം ഈ രോഗത്തിന്റെ പ്രത്യേക ലക്ഷണമാണ്. പാശ്ചാത്യ സമൂഹം പന്നിയെ വിശുദ്ധ മൃഗമായിട്ടാണ് ഇന്നും കാണുന്നത്. ബ്രിട്ടന്റെയും കാനഡയുടെയും അമേരിക്കയുടെയും സംസ്‌കാരം തുടര്‍ത്തപ്പെട്ടതായിരിക്കാം. പന്നിയിലൂടെ പടരുന്ന രോഗാണുക്കള്‍ ഏറ്റവും അധികം പടര്‍ന്നു പിടിച്ചിട്ടുള്ളതും ഇവിടങ്ങളിലാണെന്നും ഈജിപ്തില്‍ ഇവ കാണപ്പെട്ടിട്ടില്ലെന്നും ഡോക്ടര്‍ മഹ്മൂദ് ശബ്‌റാവി എഴുതിയിട്ടുണ്ട്. അതേ സമയം പന്നിയെ ഭക്ഷിക്കല്‍ മഹാമാരികള്‍ക്ക് കാരണമായിത്തീരുമെന്നും അതിനാല്‍ പന്നിമാംസം പാടെ നിര്‍ത്തല്‍ ചെയ്യണമെന്ന ശ്ബദവും ഇവിടങ്ങളില്‍ നിന്ന് ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. ശവം ഭക്ഷിക്കരുത് രക്തവും പന്നിയിറച്ചിയും ഉപേക്ഷിക്കുക എന്ന സൂറത്തുല്‍ ബഖറയിലെ 173-ാം സൂക്തം ഇസ്‌ലാമിക വാക്‌സിനാണ് വ്യക്തമാക്കുന്നത്. ഇസ്‌ലാമിന്റെ ഈ നിര്‍ദേശം മാനവ സമൂഹം മുഖവിലക്കെടുത്താല്‍ ഒട്ടേറെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter