ചേലാകര്‍മവും മൂക്ക് കുത്തലും
- Web desk
- Jul 8, 2012 - 20:21
- Updated: Mar 19, 2017 - 08:42
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിക്ക് മുമ്പ് ചേലാകര്‍മ്മം സുന്നത്തും പ്രായപൂര്‍ത്തിക്കു ശേഷം നിര്‍ബന്ധവുമാകുന്നു. പ്രബലമല്ലാത്ത ഒരഭിപ്രായമനുസരിച്ച് സ്ത്രീകള്‍ക്ക് സുന്നത്തും പുരുഷന്മാര്ക്ക് നിര്‍ബന്ധമാണെന്നും ഉണ്ട്. (എന്നാല്‍ അധിക പണ്ഡിതരുടെയും പക്ഷം ഇതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. സംസ്ക.)
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ചേലാകര്‍മ്മത്തിന്റെ പരിധി മൂടിക്കിടക്കുന്ന ചര്മ്മലിംഗശിരസ്സ് വെളിവാകുന്നത് വരെ മുറിക്കുകയെന്നാണ്. മൂത്രദ്വാരത്തിന്റെ മീതെയായി ഗുഹ്യസ്ഥാനത്ത് നിന്ന് തുറിച്ചു നില്ക്കുന്ന മാംസക്കഷ്ണത്തില് (ഭഗകര്ണ്ണികയില്) നിന്ന് ചേലാകര്മ്മത്തിന്ന് കണക്കാക്കിയ അംശം മുറിച്ചുകളയുക, ഇതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വേണ്ടത്. പ്രസവിക്കുമ്പോള്‍ തന്നെ ചേലാകര്‍മ്മം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നീടത് നിര്‍ബന്ധമില്ല.
പ്രസവിച്ച ഏഴാം ദിവസം തന്നെ ചെയ്യുന്നതാണ് സുന്നത്ത്. അല്ലെങ്കില്‍ നാല്പതാം ദിവസമോ, ഏഴാം വയസ്സിലോ ചെയ്യണം. പുരുഷന്റേത് പരസ്യമായും സ്ത്രീയുടേത് രഹസ്യമായും നടത്തുകയാണ് സുന്നത്ത്. പ്രസവിച്ച ഉടനെ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കേണ്ടത് നിര്‍ബന്ധമാണ്. പൊക്കിള്‍ക്കൊടി കെട്ടിയ ശേഷമാണ് മുറിക്കേണ്ടത്.
സ്ത്രീ-പുരുഷന്മാരുടെ മൂക്ക് കുത്തി തുളവരുത്തുന്നതും ആണ്‍കുട്ടികളുടെ കാത് കുത്തുന്നതും ഹറാമാണ്. പെണ്‍കുട്ടികളുടെ കാത് കുത്തുന്നത് അനുവദനീയമാകുന്നു. പെണ്‍കുട്ടികള്‍ക്ക് കളിപ്പാവകള്‍ ഉണ്ടാക്കി കളിക്കാന്‍ കൊടുക്കാം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment