നാം വൃദ്ധന്മാരെ എത്രമാത്രം പരിഗണിക്കാറുണ്ട്?
parants'വാട്ട് ഈസ് ദാറ്റ്' എ ഷോര്‍ട്ട'് ഫിലിമില്‍ കുറഞ്ഞ നേരത്തേക്കുള്ള ഒരു കാഴ്ചാരംഗം അത്ഭുതപ്പെടുത്തുതാണ്. വീടങ്കണത്തിലുള്ള ഉദ്യാനത്തില്‍, ഒരു ബെഞ്ചില്‍ രണ്ടുപേര്‍ ഇരിക്കുു. ഒരാള്‍ക്ക് ഏകദേശം 80 വയസ്സ് പ്രായം. സമ്പന്നമായ ഭൂതകാലത്തിലൂടെ കടന്നുവന്നയാളാണതെന്നു കണ്ടാലറിയാം. കാഴ്ചയും കേള്‍വിയും കുറവുണ്ടെന്ന് അയാളുടെ ചേഷ്ടകളിലൂടെ നമുക്ക് മനസ്സിലാക്കാം. മറ്റെയാള്‍ ഒരു 30കാരന്‍. ജീന്‍സും ടീഷര്‍ട്ടുമാണ് വേഷം. പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ വ്യദ്ധനെ ഗൗനിക്കുന്നേയില്ല. ബെഞ്ചിന്റെ രണ്ടറ്റത്തായാണ് അവര്‍ ഇരിക്കുന്നത്. അതൊരു പ്രതീകാത്മക സൂചനയാണ്. അത് നമ്മുടെ കാലത്തെ ഒരച്ഛനും മകനുമാണ്. ഒരു കൊച്ചുകിളി പറന്നുവന്ന് ഒരു ചെടിയുടെ ശിഖരത്തിലിരിക്കുന്നു. എന്തോ അനക്കം തോന്നിയിട്ടാവണം. 'അത് എന്താണ്' എന്ന്  വൃദ്ധന്റെ ചോദ്യം. 'പക്ഷി' മകന്റെ ഒറ്റവാക്ക്. കിളി ചെടികളില്‍ നിന്ന് ചെടികളിലേക്ക് പറക്കുന്ന്ു. അത് എന്താണെന്ന്  വൃദ്ധന്‍ വീണ്ടും ആരായുന്നു. (നേരത്തേ ചോദിച്ചത് അയാള്‍ മറന്നുപോയിരിക്കും.) 'അത് ഒരു പക്ഷിയാണെന്നു പറഞ്ഞില്ലേ' എന്ന് മകന്റെ അസ്വസ്ഥമായ മറുപടി. എന്തെല്ലാമോ കൊത്തിപ്പെറുക്കി ആ കിളി ഏതാണ്ട് വൃദ്ധനു സമീപമെത്തുന്നു. 'അത് എന്താണെ'ന്ന വൃദ്ധന്റെ നിഷ്‌കളങ്കമായ ചോദ്യം വീണ്ടും. അപ്പോള്‍ മകന് സകല നിയന്ത്രണങ്ങളും നഷ്ടമാവുന്നു. അവന്‍ പൊട്ടിത്തെറിക്കുന്നു. 'പക്ഷി, പക്ഷി' എന്ന് അവന്‍ അട്ടഹസിക്കുന്നു. അപ്പോള്‍ വൃദ്ധന്‍ എഴുന്നേറ്റ് വീട്ടിലേക്ക് നടക്കുന്നു. അയാള്‍ തിരിച്ചുവരുന്നത് ഒരു പഴയ ഡയറിയുമായാണ്. ഒരു പ്രത്യേക പേജ് ചൂണ്ടിക്കാണിച്ച് മകനോട് വായിക്കാന്‍ ആവശ്യപ്പെടുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുമ്പത്തെ ഒരു സായാഹ്‌നമാണ് ഈ ഡയറിക്കുറിപ്പില്‍. മകനെയും കൂട്ടി നടക്കാനിറങ്ങിയതായിരുന്നു. വഴിയോരത്ത് കാണുന്ന ഓരോന്നിനെയും ചൂണ്ടി അവന്‍ അത് എന്താണ്, എന്താണ് എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഒരു വസ്തുവിന്റെ പേര് തന്നെ അവന് പലതവണ പറഞ്ഞുകൊടുക്കേണ്ടിവന്നു. അതുവായിച്ച് മകന്‍ സ്തംഭിച്ചു നില്‍ക്കുന്നു. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവയ്ക്കുന്നു. കണ്ണില്‍നിന്ന് നീരൊഴുകുന്നു. അതോടെ, ദൃശ്യങ്ങള്‍ അവസാനിക്കുന്നുവെങ്കിലും ആ കാഴ്ച നമ്മില്‍ ഒരസ്വസ്ഥതയായി നീറുന്നു. വാര്‍ധക്യം അപമാനിക്കപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ക്രൂരമായ ഒരു കാലമാണ് നമ്മുടേത്. മക്കള്‍ സ്‌നേഹിതന്മാരോട് കോലം കെട്ട സ്വന്തം പിതാവിനെ ചൂണ്ടി 'ഇവിടെ താമസിക്കുന്ന ആള്‍' എന്നു പരിചയപ്പെടുത്തുന്ന കലികാലം! പ്രശസ്ത കവി ഇടശ്ശേരിയുടെ ഒരു കവിതയുണ്ട്-'അങ്ങേ വീട്ടിലേക്ക്.' സാധാരണക്കാരനായ ഒരാളുടെ മകളെ ഒരു സമ്പന്നവ്യവസായി വിവാഹം കഴിക്കുന്നു. വിവാഹവേളയില്‍ മരുമകന്‍ ഒരു വ്യവസ്ഥ വച്ചിരുന്നു, ഭാര്യാപിതാവ് ഒരിക്കലും തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന്. നിസ്സഹായനായ ആ പിതാവ് വേദനയോടെ അത് അംഗീകരിക്കുന്നു. കാലം പോയ്‌പോകെ ജീവിതത്തിന്റെ സായംകാലത്ത് അയാള്‍ക്ക് മകളെ ഒരു നോക്ക് കാണാനുള്ള അദമ്യമായ ആഗ്രഹം ഉണ്ടാവുന്ന്ു. അയാള്‍ മകളുടെ വീട്ടിലേക്ക് യാത്രയാവുന്നു. സ്വീകരണ മുറിയില്‍ കൂട്ടുകാരോടൊത്ത് സല്ലപിക്കുന്ന മരുമകന്‍ അന്തസ്സുറ്റ വേഷത്തില്‍ കയറിവന്ന വൃദ്ധനെ കണ്ട്, ഭാര്യയോട് പറയുന്നത് 'ഇയാളെ പുറത്തെങ്ങാനും കൂ്ടി വല്ലതും കൊടുത്തേകൂ' എാണ്. അപ്പോള്‍ ആ മകളുടെ 'കാര്‍നിഴല്‍ നീന്തും മിഴികള്‍' നിശബ്ദമായ് പറയുത്, 'കാര്യമിങ്ങനെയൊക്കെയാണച്ഛന്‍ പൊറുക്കുകന്‍ പേരില്‍' എന്നായിരുന്നു. ആ നിസ്സഹായ വാര്‍ധക്യം, 'വഴിതെറ്റുക. വയസ്സാവുമ്പോള്‍, അങ്ങേ വീട്ടില്‍ കയറേണ്ടതാണ്' എന്നു പറഞ്ഞ് കൂനിക്കുനി പിന്‍മടങ്ങുന്നു. ഇത് ഒരു കാവ്യാവിഷ്‌കാരമാണെങ്കില്‍ ഭാവനയെ തോല്‍പ്പിക്കുന്ന തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ അഗ്നിപാതം പോലെ നമുക്ക് മുമ്പില്‍ വന്നണയുന്നു. സമ്പന്നരായ മക്കള്‍ നിഷ്‌കരുണം വഴിയില്‍ തള്ളിയ ഒരു വൃദ്ധജീവിതത്തെ, കോഴിക്കോട് ജില്ലയിലൊരിടത്ത് നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ഈയടുത്ത കാലത്ത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പണ്ട് ദാരിദ്ര്യം മണക്കുന്ന കൊച്ചുകുടിലുകള്‍ക്കകത്ത് വൃദ്ധജനം അന്തസ്സോടെ ജീവിച്ചിരുന്നു. പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് മാതാപിതാക്കളെ പരിചരിക്കുന്നതിന് മക്കള്‍ക്ക് മടിയേതുമുണ്ടായിരുന്നില്ല. എാല്‍, ഇന്ന് ഇരുനില മാളികകളുടെ വിശാലമായ ചുമരതിര്‍ത്തികള്‍ക്കിടയിലൊരിടത്തും മാതാപിതാക്കള്‍ക്ക് സ്ഥാനമില്ലാതെ പോയി. വാര്‍ധക്യത്തിന്റെ വേവലാതികളുമായിക്കഴിയുന്ന എത്രയെത്ര ദൈന്യമുഖങ്ങളാണു നമുക്ക് ചുറ്റും ദൃശ്യമാവുന്നത്. റോഡരികില്‍, ആശുപത്രി വരാന്തകളില്‍, കടത്തിണ്ണകളില്‍ വടിയുന്ന ജരാനരകളുടെ അവശതകള്‍ മനുഷ്യജീവിതത്തിന്റെ എന്തെല്ലാം സൂക്ഷ്മാര്‍ത്ഥങ്ങളെ കുറിച്ചാണ് നമ്മോടു സംസാരിക്കുന്നത്! ശൈശവത്തിന്റെ രണ്ടാം വരവാണ് വാര്‍ധക്യം എന്നു പറയാറുണ്ട്. ശിശുക്കളുടേതു പോലെ, വൃദ്ധന്‍മാരുടെയും ബുദ്ധിയും ചിന്തകളും മൃദുവാകും. ദുശ്ശാഠ്യങ്ങള്‍ വരെ ചിലര്‍ കാണിച്ചേക്കും. താങ്ങില്ലാതെ നടക്കാനോ സ്വന്തം കാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കാനോ കഴിയില്ല പല വൃദ്ധര്‍ക്കും. സ്‌നേഹപരിചരണങ്ങള്‍ ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തില്‍, സ്വന്തം മാതാപിതാക്കളെ നിഷ്‌കരുണം അവഗണിക്കുന്ന യുവജനം ഇതുപോലെ ഒരവസ്ഥ തങ്ങളുടെ ജീവിതത്തിലേക്കും കടുവരാനുണ്ടെന്ന് ഓര്‍ക്കുന്നില്ല. നിര്‍ലജ്ജമായ ഭോഗാസക്തികള്‍ക്കിടയില്‍ സ്വന്തം ജനയിതാക്കളെ ഒരു ശല്യമായിട്ടാണ് പലരും കരുതുന്നത്. തങ്ങള്‍ക്ക് സ്‌നേഹത്തിന്റെ മധുരവും സംരക്ഷണകവചവും നല്‍കി ആളാക്കി വലുതാക്കിയ, ഇപ്പോള്‍ അവശതയുടെ ആഴങ്ങളിലേക്ക് ആപതിച്ചുപോയ വാര്‍ധക്യത്തെ സഹാനുഭൂതിയോടെ സമീപിക്കാനും അന്വേഷണങ്ങള്‍ക്കും ആവലാതികള്‍ക്കും ചെവിക്കൊടുക്കാനും യുവത്വത്തിന്റെ ധിക്കാരങ്ങള്‍ക്ക് കഴിയാതെപോകുന്നു. 'ഇക്കളെ വന്നെന്തിനാണ് വേണ്ടാത്തതിലൊക്കെ എടപെടുത്' എന്നാണു മക്കള്‍ ചിന്തിക്കുന്നത്! വീട്ടിലെ വൃദ്ധജനത്തിനു നാം ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുക്കുന്നുണ്ടാവാം. പക്ഷേ, അതു മാത്രം മതിയോ? അവരുടെ വ്യക്തിത്വം അംഗീകരിക്കപ്പെടാനും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മക്കള്‍ തങ്ങളോടു കൂടിയാലോചിക്കുന്നുണ്ടെന്നും വേണ്ട പരിഗണനകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് തോന്നണം. അല്ലെങ്കില്‍ ശാരീരിക പീഡകങ്ങള്‍ക്കൊപ്പം കടുത്ത മാനസിക സംഘര്‍ഷങ്ങളും ജീവിതാന്ത്യവേളകളെ നരകതുല്യമാക്കും. വിദൂരതയിലേക്ക് കണ്ണുറപ്പിച്ച് നിശ്ശബ്ദരായിരിക്കുന്ന വൃദ്ധന്‍മാരുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടേ? അതൊരു വലിയ പുസ്തകമാണ്. അതില്‍ നിന്നു നമുക്ക് പലതും വായിച്ചെടുക്കാനാവും. മാതാപിതാക്കളുടെ ശേഷിപ്പുകളാണ് നമ്മുടെ ആസ്തി. അവരുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു നമ്മുടെ സുഗമജീവിതത്തിനുമുണ്ട് വഴികാണിച്ചത്. വാര്‍ധക്യത്തിനു മുണ്ട് മൂത്ത് പാകംവന്ന ഒരസ്തിത്വം. പീളകെട്ടിയ കണ്ണിടങ്ങളില്‍ അനുഭവങ്ങളുടെ കടലിരമ്പം കേള്‍ക്കാം. ചുക്കിച്ചുളിഞ്ഞ തൊലിക്കകത്ത് രക്തം തിളച്ചുമറിഞ്ഞ ഒരു കാലമുണ്ടായിരുന്നു ഈ മനുഷ്യര്‍ക്കും. അന്ന് മക്കളെ പുന്നാരിച്ച് കൈയും പിടിച്ച് നഗരത്തിന്റെ ബഹളങ്ങളിലേക്കും ആഘോഷങ്ങളുടെ ആര്‍ഭാടങ്ങളിലേക്കും ചെെന്നത്തിയിരുന്നു ഇവര്‍. അന്ന് അമ്പിളിമാമനെ മകനുവേണ്ടി കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ച ബാപ്പയുടെ ചുമ പൊന്നുമോന് അസഹ്യമാവുന്നു. കുഞ്ഞുമോന്റെ നൂറുനൂറായിരം സംശയങ്ങള്‍ക്ക് ബാപ്പയും ഉമ്മയും അക്ഷമരാവാതെ ചെവിക്കൊടുത്തിരുന്നു. മക്കള്‍ക്കുവേണ്ടി അവര്‍ അക്ഷരപ്പൂട്ടുകള്‍ തുറന്നുകൊടുത്തു. മോനൊന്ന് പിച്ചവച്ചു കാണുന്നതിനായി മിഴി പൂട്ടാതെ കാത്തിരുന്നു. തെന്നിവീഴാന്‍ നോക്കുമ്പോള്‍ കൈകൊടുത്ത് കൂടെനിന്നു. എന്നിട്ടോ? 'മോനെവിടെയാ പോകുത്' എന്ന് ചോദിച്ചു പോയാല്‍  മതി, മകന്‍ വയലന്റാവും. 'നിങ്ങളെന്തിനാ അറിയുത്, എനിക്കിഷ്ടമുള്ളിടത്ത് പോകും.' അതല്ലേ പ്രതിവചനം.'മോനേ' എന്ന വിളിപോലും അലര്‍ജിയാണ് പല മക്കള്‍ക്കും. പ്രിയ സഹോദരാ, കാലം നിനയ്ക്കു വേണ്ടി എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് ഓര്‍ക്കുന്നുണ്ടോ? കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് പരമപ്രാധാന്യം കല്‍പ്പിക്കുന്നുണ്ട് ഇസ്‌ലാം. കുട്ടികളോട് നിഷ്‌കളങ്കസ്‌നേഹം, മുതിര്‍വരോട് തികഞ്ഞ ബഹുമാനം, അശരണരോട് സഹാനുഭൂതി എന്നിങ്ങനെ സാമൂഹികജീവിതത്തിന്റെ സുഭദ്രത അത് ഉറപ്പുവരുത്തുന്നു. മാതാപിതാക്കള്‍ അധ്വാനശേഷി നഷ്ടപ്പെട്ട്  അവശരാവുമ്പോള്‍ അവരുടെ പരിചണവും സംരക്ഷണവും മക്കളുടെ കര്‍ത്തവ്യമായി ഇസ്‌ലാം കല്‍പ്പിച്ചു. ഈ കര്‍ത്തവ്യം യഥോചിതം നിര്‍വഹിക്കാതെ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകുമെന്ന് തീര്‍ച്ച. മാതാപിതാക്കളോട് അവര്‍ക്ക് പ്രായമാവുമ്പോള്‍ മയമായി പെരുമാറണം. അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കണം. അവരോട് ഛെ, എന്ന ഒരു വാക്കുപോലും പറഞ്ഞുപോകരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. എന്നിട്ടും ഭാര്യയുടെ തലയണ മന്ത്രങ്ങള്‍ക്ക് വശംവദനായി, കൂട്ടുകാരുടെ മുമ്പില്‍ മാനക്കേട് തോന്നി മാതാപിതാക്കളെ ആട്ടിപ്പുറത്താക്കാന്‍ നാം ഒരുമ്പെടുന്നു. അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും കടപ്പാട് സ്വന്തം മാതാപിതാക്കളോടാണ്. മക്കള്‍ക്ക് പണവും ജീവിതസൗകര്യങ്ങളുമായപ്പോള്‍ ചുക്കിച്ചുളിഞ്ഞ ശരീരങ്ങള്‍ക്ക് ഒന്നു നിലവിളിക്കാന്‍പോലുമാവാതെ, അല്ലാഹു നിശ്ചയിച്ച സമയം തീരുന്നതിനുവേണ്ടി ചങ്കുപൊട്ടുന്ന വേദനയോടെ കാത്തിരിക്കേണ്ടിവരുന്നു. അല്ലാഹുവിലും പ്രവാചകരിലും അന്ത്യവിധിയിലും വിശ്വസിക്കുവര്‍ക്ക് മാതാപിതാക്കളെ വേദനിപ്പിക്കാനാവില്ല. ഇസ്‌ലാമികാധ്യയനങ്ങള്‍ സ്വജീവിതത്തില്‍ പ്രാമാണമായി അംഗീകരിച്ചവനു മാതൃപിതൃ സാന്നിധ്യം സന്തോഷംപകരും. അവരുടെ മുഖദര്‍ശനം അവന് പരമാനന്ദമായിരിക്കും. എവിടെ പ്പോയാലും അവന്‍ മാതാപിതാക്കളുടെ സവിധത്തിലേക്ക് ധൃതിപ്പെടും. പ്രായമേറുന്തോറും തന്റെ കൈതാങ്ങ് അവര്‍ക്ക് ആവശ്യമുണ്ടെന്ന് അവനറിയുന്നു. അത് തന്റെ ഔദാര്യമായിട്ടല്ല, ഒഴിവാക്കാനാവാത്ത കടമയായി അവന്‍ അംഗീകരിക്കുന്നു. കാരുണ്യ പൂര്‍വം എളിമയുടെ ചിറകുകള്‍ അവര്‍ക്കുവേണ്ടി താഴ്ത്തിക്കൊടുക്കുന്നു. എന്നിട്ടവന്‍ പ്രപഞ്ചനാഥനോട് പ്രാര്‍ത്ഥിക്കുന്നു അഖില ലോകനിയന്താവേ, ഞാന്‍ ചെറുതായിരുന്നപ്പോള്‍ അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ, ഇപ്പോള്‍ അവരോട് നീ കരുണ ചെയ്യേണമേ.'

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter