സിറിയന്‍ പ്രശ്‌നം: പരിഹാരവുമായി യു.എന്‍

 

സിറിയന്‍ പ്രശ്‌നത്തില്‍ സമാധാന സംഭാഷണവുമായി യു.എന്‍. സിറിയയിലെ യു.എന്‍ പ്രതിനിധി സ്റ്റാഫന്‍ ഡി മിസ്ടുറയാണ് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നത്. വരുന്ന ഒക്ടോബറില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നാണ് മിസ്ടുറ പറയുന്നത്.
പ്രസിഡണ്ട് ബശ്ശാറുല്‍ അസദിന്റെ നിലപാടാണ് ചര്‍ച്ചകള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്ന് ഡി മിസ്ടുറ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന് മുമ്പും യു.എന്‍ ഏഴ് തവണ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഒക്ടോബറില്‍
ഭരണപക്ഷ പ്രതിപക്ഷ കക്ഷികളെ മുഖാമുഖമിരുത്തി സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിപ്പിക്കണമെന്ന്  ഡി മിസ്ടുറ ജനീവയിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
വരുന്ന ഒക്ടോബറില്‍ ജനീവയില്‍ നടക്കുന്ന സമാധാന സംഭാഷണത്തില്‍ സിറിയയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter