തയമ്മും ചെയ്യല്‍

തയമ്മും വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ ശരീരം വൃത്തിയാക്കുന്നതിനുള്ള മാര്‍ഗമാണ്. മണ്ണ് ഉപയോഗിച്ച് ശുദ്ധിയാകുന്ന രീതിയാണിത്.

കുളിക്കോ വുദൂവിന്നോ വെള്ളം കിട്ടാതെവരികയോ, ഉള്ള വെള്ളം ദാഹം തീര്‍ക്കുവാന്‍ ആവശ്യമായി വരികയോ, അല്ലെങ്കില്‍ വെള്ളം ഉപയോഗിക്കുന്നതിന്ന് തടസ്സമായ വല്ല രോഗമുണ്ടാവുകയോ ചെയ്താല്‍ ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ട് തയമ്മം ചെയ്യല്‍ അനിവാര്യമാണ്. നമസ്‌കാരത്തിന്റെ സമയമായതില്‍ പിന്നെ ശരീരത്തില്‍ നജസുണ്ടെങ്കില്‍ അത് നീക്കിയ ശേഷം എല്ലാ ഫര്‍ള് നമസ്‌കാരത്തിന്നു വേണ്ടിയും തയമ്മും ചെയ്യേണ്ടതാകുന്നു.

തയമ്മുമിന്റെ ഫര്‍ളുകള്‍ അഞ്ചാണ്.

1) മണ്ണിനെ രണ്ടു കൈകൊണ്ട് അടിച്ചെടുത്ത് മുഖത്തേക്ക് കൊണ്ടുപോകല്‍. 2) ആ സമയത്ത്, നമസ്‌കാരം ഹലാലാവാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് കരുതല്‍. 3) മുഖം തടകല്‍. 4) രണ്ടാതൊരടികൂടി അടിച്ചെടുത്ത് അതുകൊണ്ട് രണ്ട് മുഴം കൈകള്‍ തടകല്‍. 5) ഇപ്രകാരം ക്രമമായി പ്രവര്‍ത്തിക്കല്‍. വുളു മുറിയുന്ന കാര്യങ്ങള്‍ കൊണ്ടും വെള്ളം ഇല്ലാത്തതിനാല്‍ തയമ്മും ചെയ്തതാണെങ്കില്‍ നമസ്‌കാരത്തിന്ന് മുമ്പ് വെള്ളം കിട്ടാനുണ്ടെന്ന ഊഹം കൊണ്ടും തയമ്മും മുറിഞ്ഞുപോകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter