ചേലാകര്‍മം ചെയ്യാത്ത കുട്ടി നിസ്‌കാരത്തില്‍ സ്പര്‍ശിച്ചാല്‍

ചേലേകര്‍മം ചെയ്യപ്പെടാത്ത കുട്ടികളെ നിസ്‌കാരത്തില്‍ തൊട്ടാല്‍ നിസ്‌കാരം ബാത്വിലാവുന്നതല്ല. എന്നാല്‍, ആ കുട്ടിയുടെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും കുട്ടി നിസ്‌കരിക്കുന്നവന്റെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും നിസ്‌കാരം ബാത്വിലാവുന്നതാണ്.

പ്രസ്തുത കുട്ടികളെ പള്ളിയിലേക്ക് ജുമുഅ ജമാഅത്തിനു കൊണ്ടുവരികയും സ്വഫില്‍ നില്‍ക്കുമ്പോള്‍ കുട്ടി നിസ്‌കരിക്കുന്നവന്റെ വസ്ത്രത്തിലോ ശരീരത്തിലോ പിടിക്കുകയോ തിരിച്ചു പിടിക്കുകയോ ചെയ്യുകയും ചെയ്താല്‍ കുട്ടി കാരണം നിസ്‌കാരം ബാത്വിലാകുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കുട്ടികളെ പള്ളിയിലേക്ക് നിസ്‌കരിപ്പിക്കാന്‍ കൊണ്ടുവരാതിരിക്കലാവും ഉചിതം. മാര്‍ഗപുംഗത്തിന്റെ ഉള്ളില്‍ നജസുണ്ടാകുമെന്നതാണ് ഇവിടെ നിസ്‌കാരം ബാത്വിലാവാന്‍ കാരണം.

ഒരു ഉമ്മ നിസ്‌കരിച്ചുകൊണ്ടിരിക്കേ ചേലാകര്‍മം ചെയ്യപ്പെടാത്ത ഒരു കുട്ടി ആ ഉമ്മയുടെ നിസ്‌കാരക്കുപ്പായത്തില്‍ പിടിച്ചാല്‍ ഉമ്മയുടെ നിസ്‌കാരം ബാത്വിലാവും. സ്പര്‍ശനം കൊണ്ട് മാത്രം ബാത്വിലാവില്ല. ഇപ്രകാരം തന്നെ അണിയായി നിന്നു നിസ്‌കരിച്ചുകൊണ്ടിരിക്കെ ഒരുത്തന്റെ വസ്ത്രം നജസുള്ളതാവുകയും അതു ചുമക്കുന്ന വിധത്തില്‍ മറ്റൊരാള്‍ നിസ്‌കരാത്തില്‍ സ്പര്‍ശിക്കുകയും ചെയ്താലും അവന്റെ നിസ്‌കാരം ബാത്വിലാകുന്നതാണ്. ചുമക്കുന്ന വിധത്തിലല്ലാതെ സ്പര്‍ശിച്ചാല്‍ സ്പര്‍ശിച്ച ആളുടെ നിസ്‌കാരത്തിനു തകരാറില്ല. നജസിനെ ശുദ്ധിയാക്കുന്നതില്‍ അശ്രദ്ധയുള്ള കുട്ടികളുടെ അടുത്തു നിസ്‌കരിക്കാന്‍ നില്‍ക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരാള്‍ക്ക് മൂത്രതടസ്സം നേരിട്ടപ്പോള്‍ ട്യൂബ് പിടിപ്പിച്ചു. അങ്ങനെ ട്യൂബിലൂടെ മൂത്രം ഇറങ്ങുന്ന വേളയില്‍ ലീക്കുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ എപ്പോഴും ട്യൂബിനുള്ളില്‍ നജസു നില്‍ക്കുന്നു. ഇത്തരക്കാര്‍ക്ക് മൂത്രവാര്‍ച്ചക്കാരന്റെ വിധിയാണുള്ളത്. മൂത്രവാര്‍ച്ചക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ സാധിക്കുന്നതൊക്കെ ചെയ്യണം. സമയം പ്രവേശിച്ച ശേഷം കഴിയുന്ന വിധത്തില്‍ ട്യൂബ് കഴുകി വേഗം വുളൂ ചെയ്ത ഉടനെ നിസ്‌കരിക്കണം. ചേലാകര്‍മം ചെയ്യപ്പെടാത്ത കുട്ടിയെപ്പോലെത്തന്നെയാണ് കല്ല് കൊണ്ടു മനോഹരം ചെയ്തവനും. അവന്റെ ശരീരമോ വസ്ത്രമോ ചുമക്കുന്ന വിധത്തില്‍ പിടിച്ചാല്‍ നിസ്‌കാരം ബാത്വിലാവും. പ്രസ്തുത കുട്ടി നിസ്‌കരിക്കുന്നവനെ പിടിച്ച ഉടനെത്തന്നെ കൈ തട്ടിമാറ്റിയാല്‍ പ്രശ്‌നമില്ല. അതുപോലെ തന്നെ നിസ്‌കരിക്കുന്നവന്റെ വസ്ത്രത്തിലേക്ക് പൊറുക്കപ്പെടാത്ത നജസുവീണു. ഉടനെ അതു ഒഴിവാക്കി എങ്കിലും നിസ്‌കാരത്തിനു തകരാറില്ല. (കൂടുതല്‍ പഠനത്തിനു തുഹ്ഫ ശര്‍വാനി സഹിതം 2/128, 129 നോക്കുക.) നിസ്‌കാരം കഴിഞ്ഞു നോക്കുമ്പോള്‍ ഒരുത്തന്റെ കീശയില്‍ ചത്ത ഒരു ഈച്ചയെ കണ്ടു. ശവം നജസായതിനാല്‍ പ്രസ്തുത വ്യക്തിയുടെ നിസ്‌കാരം സ്വഹീഹായിട്ടില്ല. അതേസമയം ഈച്ചയുടെ ശല്യം കൂടുതലുള്ള സ്ഥലമാണെങ്കില്‍ വിടുതിയുണ്ടെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തി ഒരു കോഴിമുട്ട കീശയിലിട്ടു നിസ്‌കരിച്ചു. നിസ്‌കാരശേഷം നോക്കുമ്പോള്‍ മുട്ട കെട്ടതായി ബോധ്യപ്പെട്ടു. എങ്കിലും നിസ്‌കാരം സ്വഹീഹാവുകയില്ല. മൂലക്കുരു രോഗം മൂലം രക്തം പുറപ്പെടുന്ന വ്യക്തിക്ക് വിടുതിയുണ്ട്. പ്രസ്തുത രക്തം നിസ്‌കാരത്തില്‍ പുറപ്പെട്ടാലും വിട്ടുവീഴ്ചയുണ്ട്.

 

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter