അടക്കാനാവാത്ത വാതില്‍

 

ബസ്വറയിലെ ഒരു പ്രമാണി തന്റെ തോട്ടത്തിലേക്ക് ചെന്നതായിരുന്നു. 
തന്റെ തോട്ടത്തില്‍ പണിയെടുക്കുന്ന ഒരു കൃഷിക്കാരന്റെ ഭാര്യയെ സന്ദര്‍ഭവശാല്‍ കണാനിടയായി. അവളുടെ സൌന്ദര്യം ഇദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. 
ഈ സുന്ദരിയുടെ ഭര്‍ത്താവായ കൃഷിക്കാരനെ ചില ജോലികളുമായി നാട്ടിന്‍ പുറത്തേക്ക് അദ്ദേഹം പറഞ്ഞയച്ചു. കൃഷിക്കാരന്‍ പുറത്തു പോയ തക്കത്തില്‍ മുതലാളി കര്‍ഷകന്റെ വീട്ടിലെത്തി. കര്‍ഷകന്റെ ഭാര്യയോട് കതകുകളെല്ലാം അടക്കാനാവശ്യപെട്ടു. അവള്‍ പറഞ്ഞു.
''എല്ലാ കതകുകളും ഞാനടച്ചു യജമാനാ. പക്ഷേ, ഒരു കതകു മാത്രം അടക്കാന്‍ കഴിയുന്നില്ല.''
''ഏതാണാ വാതില്‍?'' മുതലാളി അത്ഭുതത്തോടെ ചോദിച്ചു.
സ്ത്രീ: ''അത് നമ്മില്‍ നിന്ന് അല്ലാഹുവിലേക്ക് തുറന്നു വെച്ച വാതിലാണ്''
ഇത് കേട്ട പ്രമാണിക്ക് തെറ്റു ബോധ്യപ്പെട്ടു. തന്റെ അപരാധത്തില്‍ ഖേദം തോന്നി. പശ്ചാതപിച്ചു. ഇസ്തിഗ്ഫാര്‍ ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter