ഫലസ്ഥീനികളോട് ഐക്യദാര്‍ഢ്യവുമായി ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തിന്

 

ഇസ്രയേലി ജയിലുകളില്‍ തടവുകാരായി കഴിയുന്ന ഫലസ്ഥീനികളുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ തുടര്‍ന്ന് വരുന്ന നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യു.കെയിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തിനൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സറ്റിയിലെ അഞ്ചോളം വിദ്യാര്‍ത്ഥികളാണ് നിരാഹാരവുമായി മുന്നോട്ട് പോവാന്‍ ഉറച്ചു നില്‍ക്കുന്നത്. നാളെയാണ് വിദ്യാര്‍ത്ഥികളുടെ സമരം ആരംഭിക്കുന്നത്.

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി അധികൃതികര്‍ ഇസ്രയേലി അധികാരികളോട് സമ്മര്‍ദ്ദം ചെലുത്താന്‍ നിരാഹാരം കൊണ്ട് കാരണമായേക്കുമെന്ന്
നിരാഹാര സമര പോരാളികളികളിലൊരാളായ ഹുദ അമോരി  പറഞ്ഞു.
ഫലസ്ഥീനികളുടെ നിരാഹരം പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ നീതിക്ക് വേണ്ടി ഞങ്ങളും അവരോട് അണിചേരുകയാണെന്ന് സംഘാടകരിലൊരാള്‍കൂടിയായ മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter