ഇസ്രയേല്‍ അതിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ യുനസ്‌കെയോട് ആവശ്യപ്പെട്ട് ജറൂസലം ഔഖാഫ്

 

അല്‍ അഖ്‌സ മസ്ജിദിനടുത്ത് അല്‍ബുറാഖ് മതിനടുത്ത് ഇസ്രയേല്‍ തുടരുന്ന അതിക്രമങ്ങള്‍ ഉടനടി നിര്‍ത്തിവെപ്പിക്കാന്‍ ജറൂസലമിലെഇസ്‌ലാമിക വഖ്ഫ് വിഭാഗം യുനെസ്‌കോ (ഐക്യ രാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന) യോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. അല്‍ അഖ്‌സ മസ്ജിദും അതിന്റെ ചുറ്റുപാടും  അല്‍ബുറാഖ് മതിലിലും ഇസ്‌ലാമിക വഖ്ഫ് സ്വത്തുക്കളെ തകര്‍ക്കുന്ന ഇസ്രയേല്‍ അതിക്രമങ്ങളെ നിര്‍ത്തലാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അല്‍ അഖ്‌സക്കും ചുറ്റുമുള്ള സ്ഥലങ്ങളിലെയും വഖഫ് സ്വത്തുക്കളെ അതിക്രമിക്കാനും പുതിയപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഇസ്രയേല്‍ മുന്‍സിപാലിററി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചിരുന്നെന്നും നടപടികളുമായി മുന്നോട്ട്‌പോവുമെന്ന് ഹിബ്രുഭാഷയിലെ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്  ചെയ്തിരുന്നു.
ഈ അതിക്രമങ്ങള്‍ക്കെതിരെ ഔഖാഫ് വിഭാഗം പ്രത്യേകം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter