കലകളിലൂടെ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുക: ജിഫ്രിതങ്ങള്‍

കലകളിലൂടെ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദാറുല്‍ ഹുദ ദേശീയ കലോത്സവം സിബാഖ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഇസ്‌ലാം സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിച്ച മതമാണ്. ശരീഅത്ത് കല്‍പ്പിച്ച അതിരുകള്‍ക്കകത്ത് നിന്നുള്ള സര്‍വ കലാവിഷ്‌കാരങ്ങളെയും പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ഇസ്‌ലാമിന്റെത്. പ്രവാചകന്‍ മുഹമ്മദ് നബി കവികളെയും മനോഹരമായ ശബ്ദമുള്ളവരെയും കലാരംഗത്ത് പ്രോത്സാഹിപ്പിച്ചതായി കാണാം. പുതിയ കാല സമൂഹം മതത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കലകള്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter