പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അറബ്-യൂറോപ്പ് ഉച്ചകോടി സമാപിച്ചു

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയും പ്രാധാന്യവും നല്‍കി അറബ്-യൂറോപ്പ് ഉച്ചകോടി സമാപിച്ചു.

ഈജിപ്തിലെ ശാമശൈഖില്‍ വെച്ചായിരുന്നു ദ്വിദ്വിന ഉച്ചകോടി നടന്നത്. ഇരുവിഭാഗത്തെ നേതാക്കളും ഫലസ്ഥീനില്‍ അന്താരാഷ്ട്രാ നിയമങ്ങള്‍ ലംഘിച്ചുള്ള ഇസ്രയേല്‍ കടന്നുകയറ്റത്തെ നിശിതമായി വിമര്‍ശിച്ചു.
1967 ലെ അതിര്‍ത്തി പ്രകാരം യു.എന്‍ പ്രമേയത്തെ അംഗീകരിച്ച്‌കൊണ്ട് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് പ്രശ്‌നത്തിന് പരിഹാരമെന്ന് ഉച്ചകോടി നിര്‍ദേശിച്ചു.
ദ്വിദ്വിന കോണ്‍ഫറന്‍സില്‍ 28 യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും 21 അറബ് രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തു.
ഉച്ചകോടിയില്‍ വാണിജ്യം,ഊര്‍ജം,ശാസ്ത്രം,സാങ്കേതികം,ഐ.ടി ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം  മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter