ജറൂസലം സംരക്ഷിക്കാന്‍ ലോക മുസ്‌ലിംകള്‍ അല്‍-അഖ്‌സ സന്ദര്‍ശിക്കണമെന്ന് ഉര്‍ദുഗാന്‍

അല്‍-അഖ്‌സ മസ്ജിദിന്റെ കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ഇസ്രയേല്‍ അതിക്രമത്തിന് ശേഷം ജറൂസലം സംരക്ഷിക്കാന്‍ മുഴുവന്‍ മുസലിംകളും ജറൂസലം സന്ദര്‍ശിക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ആദ്യം ഇസ്രയേല്‍ ഭരണകൂടം അല്‍ അഖ്‌സ മസ്ജിദ് കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കുകയും തുടര്‍ന്ന് പ്രതിഷേധവും ഇസ്രയേല്‍ അതിക്രമവും തുടരുകയും ചെയ്തിരുന്നു. പ്രതിരോധവും ചെറുത്തു നില്‍പ്പും കാരണമായി ഇസ്രയേല്‍ അധികൃതര്‍ മെറ്റല്‍ ഡിറ്റക്ടര്‍ നീക്കം ചെയ്തിരുന്നു വെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഞാന്‍ ഇവിടെ നിന്ന മുഴുവന്‍ മുസ്‌ലിംകളോടുമായി ആഹ്വാനം ചെയ്യുകയാണ്, അവസരം കിട്ടുന്ന ഓരോ മുസ്‌ലിമും മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കണം, നമുക്കൊരുമിച്ച് ജറൂസലം സംരക്ഷിക്കാം, ഉര്‍ദുഗാന്‍ പറഞ്ഞു.
ഇസ്രയേല്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അതിക്രമത്തില്‍ നേരത്തെ മൂന്ന് ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടിരുന്നു.
അല്‍ അഖ്‌സ മസ്ജിദ് പൂര്‍ണമായും മുസ്‌ലിംകളുടെ കൈകളില്‍ നിന്ന് ഇസ്രയേല്‍ ഭരണകൂടം തന്ത്രപൂര്‍വ്വം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാം മനസ്സിലാക്കണമെന്ന്  പാര്‍ലിമെന്റ് ഭാഷണത്തിനിടെ ഉര്‍ദുഗാന്‍ വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter