സ്ത്രീകളെ സംരക്ഷിക്കുന്നതിലാണ് നവോത്ഥാനം: ജിഫ്‌രി തങ്ങള്‍

സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കി അധ്യാനിപ്പിക്കാതെ  അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലാണ് നവോത്ഥാനമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍. 

സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കുന്ന പ്രവണത ഏത് ഭാഗത്ത് നിന്നായാലും നിരുത്സാഹപ്പെടുത്തണം. സ്ത്രീത്വത്തെ ആദരിക്കുകയാണ്  ഉദ്ബുദ്ധ സമൂഹത്തിന്റെ ബാധ്യത,സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നടക്കുന്ന പലതും അവരുടെ മാന്യതക്ക് കളങ്കംവരുത്തുന്നതാണ്,സ്ത്രീകള്‍ക്കാവശ്യമായ ബൗദ്ധിക വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന് നിര്‍ദേശിച്ച ഇസ് ലാം സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്‍കിയിരിക്കുകയാണെന്നും തദനുസൃതമായി ജീവിത സരണി ചിട്ടപ്പെടുത്തുകയാണ് അവര്‍ക്ക് അഭികാമ്യമെന്നും തങ്ങള്‍ പറഞ്ഞു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter