അബ്ബാസിന് പകരം ഗാസയുടെ ഭരണം ദഹ്‌ലാനെ ഏല്‍പിക്കാന്‍ നീക്കം
ഹമാസ് ഭരണം നടത്തുന്ന ഗസ്സയുടെ ഭരണം മുന്‍ ഫതഹ് പാര്‍ട്ടി നേതാവ് ദഹ്‌ലാനെ ഏല്‍പിക്കാന്‍ യു.എ.ഇയും ഈജിപ്തും ഇസ്രയേലും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സാണ് ഫതഹ് പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട നേതാവ് മുഹമ്മദ് ദഹ്‌ലാനെ ഗസ്സയിലെ ഭരണകൂടത്തിന്റെ ചുമതല ഏല്‍പിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.
ഗസ്സയിലെ രണ്ട് ലക്ഷത്തോളം ഫലസ്തീനികള്‍ക്കുള്ള വൈദ്യുതി വിതരണം ഇസ്രയേല്‍ പരിമിതപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഫലസ്തീന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സെവി ബാരിയെല്‍ പറഞ്ഞു. ദഹ്‌ലാനെ ഗസ്സ ഭരണകൂടത്തിന്റെ ചുമതല ഏല്‍പിക്കാനും ഗസ്സക്ക് മേലുള്ള ഉപരോധം ഒഴിവാക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാദേശിക തലത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ പദ്ധതി വിജയം കണ്ടാല്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഒതുക്കപ്പെടുകയും ദഹ്‌ലാന്‍ ആ സ്ഥാനം കൈയ്യടക്കുകയും ചെയ്യുമെന്നും ഗസ്സക്കും വെസ്റ്റ്ബാങ്കിനും ഇടയിലെ പിളര്‍പ്പ് ഇസ്രയേലിന്റെയും ഈജിപ്തിന്റെയും രാഷ്ട്രീയ സ്വപ്‌നങ്ങളാണ് സാക്ഷാല്‍കരിക്കുകയും ചെയ്യും.