മാതാവിനോടുള്ള സഹവാസം കുഞ്ഞിന്റെ ബുദ്ധി കൂട്ടുമെന്ന്
ജനിച്ച ശേഷം മാതാവിന്റെ ശരീരത്തോട് ഒട്ടിക്കഴിയുന്ന ശിശു ഇന്‍കുബേറ്ററില്‍ ഇരിക്കുന്ന കുഞ്ഞിനേക്കാള്‍ ബുദ്ധിമാനാകുമത്രെ. കാനഡയിലെ ലാവല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടത്തെല്‍ നടത്തിയത്. പൂര്‍ണ വളര്‍ച്ചയത്തൊത്ത കുഞ്ഞുങ്ങളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇങ്ങനെ വളര്‍ത്തുന്ന കുട്ടികള്‍ കൗമാരത്തിലത്തെുമ്പോള്‍ ഇന്‍കുബേറ്ററില്‍ വളരുന്ന കുട്ടികളുടെ തലച്ചോറിനേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതായി ഗവേഷണം വിശദീകരിക്കുന്നു. ഗര്‍ഭം ധരിച്ച് 33 ആഴ്ചയാകും മുമ്പ് ജനിക്കുന്ന ശിശുക്കളില്‍ കുട്ടിക്കാലത്തും കൗമാരത്തിലും കൂടുതല്‍ മാനസിക വൈകല്യങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. തുടര്‍ച്ചയായുള്ള മാതൃപരിചരണം വഴി ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമോ എന്നാണ് പുതിയ പഠനം അന്വേഷിച്ചത്. 18 കുട്ടികളെ ഇന്‍കുബേറ്ററിലും 21 കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടുമായിരുന്നു ഗവേഷകര്‍ പുതിയ പരീക്ഷണം നടത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter