കണ്ടെത്തിയത് ദൈവകണം തന്നെയെന്ന് ശാസ്ത്രജ്ഞര്‍
2012 ജൂലായില്‍ കണികാപരീക്ഷണത്തില്‍ കണ്ടെത്തിയത് ‘ദൈവകണം’ തന്നെയെന്ന് ശാസ്ത്രജ്ഞര്‍. പ്രപഞ്ചോല്‍പ്പത്തിയുടെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന ദൈവകണ (ഹിഗ്‌സ് ബോസോണ്‍) ത്തിന് ആദ്യ തെളിവ് ലഭിച്ചതായി കഴിഞ്ഞവര്‍ഷം ശാസ്ത്രഗവേഷകര്‍ പ്രഖ്യാപിച്ചിരുന്നു. സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി.) ല്‍ നടത്തിയ കണികാപരീക്ഷണത്തില്‍നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. എന്നാല്‍, പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളതിനാല്‍ ‘പ്രാഥമികഫലം’ എന്നായിരുന്നു കണ്ടെത്തല്‍ അന്ന് വിശേഷിപ്പിക്കപ്പെട്ടത്. കണ്ടെത്തിയതു ദൈവകണംതന്നെയാണെന്ന് വ്യക്തമായെന്നും എന്നാല്‍, ഏതുതരത്തിലുള്ള ദൈവകണമാണ് ഇതെന്നു മനസ്സിലാക്കാന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും യൂറോപ്യന്‍ കണികാപരീക്ഷണശാല (സേണ്‍) യിലെ പ്രധാന ശസ്ത്രസംഘങ്ങളിലൊന്നിനു നേതൃത്വം നല്‍കുന്ന ജോ ഇന്‍കാന്‍ഡെല പറഞ്ഞു. ലോകത്തെ ഏറ്റവുംവലിയ യന്ത്രമായ ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) ആണ് കണികാ പരീക്ഷണം നടക്കുന്നത്. ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രൊണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ ‘ദൈവകണം’ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter