ഫെയ്‌സ്ബുക്കിന്റെ സോഷ്യല്‍ സെര്‍ച്ചിന് തുടക്കമായി
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റായ ഫെയ്‌സ്ബുക്ക് സോഷ്യല്‍ സെര്‍ച്ച് അവതരിപ്പിക്കുന്നു. ഫെയ്‌സ്ബുക്കില്‍ തന്നെ കൂടുതല്‍ സമയം ചെലവിടാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുന്ന പുതിയ ഈ സര്‍വീസ്, കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കിനുള്ളില്‍ സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കുക ഇത്രകാലവും എളുപ്പമായിരുന്നില്ല. എന്നാല്‍, ‘ഗ്രാഫ് സെര്‍ച്ച്’ എന്ന് പേരിട്ടിട്ടുള്ള പുതിയ സേവനത്തിന്റെ സഹായത്തോടെ ഇനി അക്കാര്യം അനായാസമാകും. ഫെയ്‌സ്ബുക്കിലെ ബന്ധങ്ങളുടെ പിന്‍ബലത്തിലാണ് ഗ്രാഫ് സെര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. വ്യക്തികളെക്കുറിച്ചും താത്പര്യങ്ങളെപ്പറ്റിയും ഫോട്ടോകള്‍, സ്ഥലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും അതിവേഗം വിവരങ്ങള്‍ തേടാന്‍ പുതിയ സേവനം സഹായിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter