സിഗരറ്റ് വലി: സ്ത്രീകളില്‍ സന്ധിവാതം കൂട്ടുമെന്ന് പഠനം
സിഗരറ്റ് വലിക്കുന്ന സ്ത്രീകള്‍ക്ക് സന്ധിവാത സാധ്യത കൂടുതലെന്ന് പുതിയ പഠനം. 54നും 89നും ഇടയില്‍ പ്രായമുള്ള 34,101 സ്വീഡിഷ് സ്ത്രീകളില്‍ നടത്തിയ പഠനമാണ് പുകവലി മൂലമുള്ള ഈ ദുരന്തം കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 219 പേര്‍ക്ക് സന്ധിവാതമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ‘ആര്‍ത്രൈറ്റിസ് റിസര്‍ച് ആന്‍ഡ് തെറപ്പി’ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് നിരന്തരം വലിക്കുന്നവരില്‍ രോഗസാധ്യത 2.31 മടങ്ങ് കൂടുതലാണ്. എന്നാല്‍, ഈ ശീലം ഉപേക്ഷിച്ച് 15 വര്‍ഷം കഴിഞ്ഞും രോഗസാധ്യത ഏകദേശം രണ്ടു മടങ്ങു ഉണ്ടെന്നാണ് പറയുന്നത്. പുകവിലി ശീലത്തിന്‍റെ പ്രത്യാഘാതം വ്യക്തമാക്കുന്നുണ്ട് ഇത്. പുകവലി തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞ ഒരാളെക്കാള്‍ 1.60 മടങ്ങ് രോഗസാധ്യതയാണത്രെ 25 വര്‍ഷമായി വലിക്കുന്ന ഒരാള്‍ക്ക്. ഇത്തരക്കാര്‍ എത്രയുംവേഗം പുകവലി ഉപേക്ഷിക്കുകയെന്നതു മാത്രമാണ് പഠനം മുന്നോട്ടുവെക്കുന്ന ഏക പരിഹാരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter