മുന്തിരി കഴിക്കുന്നത് രോഗങ്ങളെ തടുക്കുമെന്ന്
മുന്തിരി കഴിക്കുന്നത് മെറ്റബോളിക് സംബന്ധിയായ രോഗങ്ങളെ കാര്യമായി ചെറുക്കുമെന്ന് പഠനം. ബോസ്റ്റണിലെ കോണ്‍ഫറന്‍സ് ഓഫ് എക്സ്പിരിമെന്‍റല് ‍ബയോളജി കോണ്‍ഫറന്‍സാണ് ഇതുസംബന്ധമായ പഠനം വെളിച്ചത്തെത്തിച്ചിരിക്കുന്നത്. ഈ രോഗം കാരണം രക്തസമ്മര്‍ദം കൂടുമെന്നും രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അളവ് ക്രമാതീതമായി വര്‍ധിക്കുമെന്നും നേരത്തെ തെളിയിക്കിപ്പെട്ടിട്ടുണ്ട്. അതുവഴി ഹൃദയാഘാതം വരെ സംഭവിക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസക്കാലം മൃഗങ്ങളിലാണ് ഗവേഷകസംഘം പരീക്ഷണം നടത്തിയത്. കരള്‍, കിഡ്നി തുടങ്ങിയ ആന്തരികാവയങ്ങളെ ഷുഗര്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്നു പ്രതിരോധിക്കുന്നുണ്ടെന്ന് ഫലം വ്യക്തമാക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter