ഇസ്ലാമിക് സിം കാര്‍ഡുമായി ഗ്രീക്ക് എഞ്ചിനീയര്‍
ലോകമെന്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്കായി പ്രത്യേക സിം കാര്‍ഡ് പുറത്തിറങ്ങുന്നു. ഗ്രീസ് തലസ്ഥാനമായ ഏതന്‍സിലെ യാനിസ് ഹറ്റ്സോപുലോസ് എന്ന എഞ്ചിനീയറാണ് സവിശേഷമായ സിം കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഖിബ്ല നിര്‍ണയിക്കാനുള്ള കോംപസ്, നിസ്കാര സമയം, പ്രാര്‍ത്ഥനകള്‍ തുടങ്ങി ഇസ്ലാമിക ജീവിതരീതിക്കാവശ്യമായ ഒ്ടടേറെ ആപ്ലിക്കേഷന്‍സ് ഉള്‍പ്പെടുന്നതാണ് പുതിയ സിംകാര്‍ഡ്. സ്മാര്‍ട്ട് ഫോണുകള്‍ക്കു പുറമെ ഫീച്ചര്‍ മൊബൈലുകളിലും പ്രവര്‍ത്തിപ്പിക്കാനാവും എന്നതാണിതിന്‍റെ ഏറ്റവും വലിയ സവിശേഷത. ഏഷ്യന്‍-ആഫ്രിക്കന്‍ മാര്‍ക്കറ്റില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സിംകാര്‍ഡിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണില്‍ നവബംര്‍ 12,13,14 തിയ്യതികളില്‍ നടക്കുന്ന ആഫ്രിക്ക കോം ഫെയറില്‍ സിം കാര്‍ഡ് പ്രദര്‍ശനത്തിനെത്തും.ബ്ലൂഫിഷ് ടെക്നോളജീസ് ആണ് ഏഷ്യന്‍ വിപണിയില്‍ സിം വിതരണം നടത്തുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter