മികച്ച മൊബൈല്‍ ഖുര്‍ആന്‍ ആപ്ലിക്കേഷന്‍ ആണോ നിങ്ങള്‍ അന്വേഷിക്കുന്നത്?
മികച്ച മൊബൈല്‍ ഖുര്‍ആന്‍ ആപ്ലിക്കേഷനാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കിംങ് സൌദി യൂനിവേഴ്സിറ്റി ടെക്നോളജി വിഭാഗം രൂപകല്‍പന ചെയ്ത ഒരു ആപ്പ്. ആയാത്:ദി ഹോളി ഖുര്‍ആന്‍. നിലവിലെ ഒട്ടുമിക്ക ഖുര്‍ആന്‍ ആപ്ലിക്കേഷനകളിലെ ഫീച്ചറുകളും ഇതില്‍ കിട്ടും. കൂടാതെ ചില സൌകര്യങ്ങള്‍ പുതുതായുമുണ്ട്. സാധാരണ ഖുര്‍ആന്‍ പേജുകള്‍ക്കു പുറമെ, മദീനാ മുസ്ഹഫ്, തജ്‍വീദ് നിയമപ്രകാരം കളറിംങ് നടത്തിയ മുസ്ഹഫ്, വര്‍ഷ്(ഖിറാഅത്തിന്‍റെ ഇമാം) റിപ്പോര്‍ട്ട് പ്രകാരുള്ള ഖുര്‍ആന്‍ പതിപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ ഇഷ്ടമുള്ളത് തെരെഞ്ഞെടുത്ത് ഖിറാഅത്ത് നടത്താം. നിരവധി ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം, ടെക്സ്റ്റ് സെര്‍ച്ചിംങ്, ആയത്ത്/പേജ് നമ്പര്‍/ ജുസ്ഉകള്‍ നേരിട്ട് ബ്രൌസ് ചെയ്യാനുള്ള സൌകര്യം, ഒരു ഇംഗ്ലീഷ് തഫ്സീര്‍, ആറു അറബിക് തഫ്സീര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഈ ആപ്പില്‍ ഉണ്ട്. അതിനു പുറമേ 20 ഓളം ഭഷകളില്‍ ഖുര്‍ആന്‍ വാക്യങ്ങളുടെ അര്‍ഥവും ഈ ആപ്പുവഴി ലഭിക്കും. അന്താരാഷ്ട്ര പ്രസിദ്ധരായ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണമാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണീയത. കൂടുതല്‍ ഖിറാഅത്തുകള്‍ ഭാവിയില്‍ ഡെവല്‍പര്‍മാരുടെ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡു ചെയ്യാനും സാധിച്ചേക്കും. കിംങ് സഊദ് യൂനിവേഴ്സിറ്റിയുടെ ടെക്നോളജി ഡിപാര്‍ട്ടുമെന്റിന്റെ ഒണ്‍ലൈന്‍‍ ഇ-ഖുര്‍ആന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ജൂലൈ രണ്ടിനാണ് ഇതിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ലഭ്യമായിത്തുടങ്ങിയത്. ആപ്പ് ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അഡീഷണലായി തഫ്സീറുകളും ഓത്തുകളം വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും. ആപ്പിന്റെ പിസി വേര്‍ഷന്‍ യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. http://quran.ksu.edu.sa

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter