പാര്‍ലമെന്റില്‍ ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി ഉവൈസി
- Web desk
- Jun 12, 2014 - 19:12
- Updated: Jun 12, 2014 - 19:12
ബി.ജെ.പിക്ക് ഇന്നലെ ഓര്‍ക്കാപുറത്തായിരുന്നു പ്രഹരമേറ്റത്. ഒത്തിരി നീറുന്ന വിഷയങ്ങള്‍ പച്ചക്ക് തുറന്നടിച്ച ഉവൈസി ബി.ജെ.പി ഭൂരിപക്ഷ പാര്‍ലമെന്റിനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഹൈദറാബാദ് എം.പിയും മജ്‌ലിസെ ഇത്തിഹാദ് മുസ്‌ലിമീന്‍ സുപ്രീമൊയുമാണ് ഉവൈസി.
മുസ്‌ലിം പ്രതിനിധികളുടെ എണ്ണം കുറവെങ്കിലും ഒട്ടും ആശങ്കയില്ലാതെ തികഞ്ഞ ഗാംഭീര്യത്തോടെയാണ് ഉവൈസി പറഞ്ഞവസാനിപ്പിച്ചത്. കുറച്ചങ്ങ് എത്തിയപ്പോഴേക്കും പ്രതിഷേധസ്വരങ്ങള്‍ കനത്തു. പ്രകോപിതനാവാനാവാതെ ഉവൈസി പറഞ്ഞു, മൈക്ക് എന്റെ കയ്യിലാണിപ്പോള്‍, ഞാന്‍ പറയട്ടെ അല്ലെങ്കില്‍ നിങ്ങള്‍ പറ. ശബ്ദമുഖരിതമായ സഭയെ നിശബ്ദമാക്കി സ്പീക്കര്‍ തുടരാന്‍ കല്‍പിച്ചു. വര്‍ഗീയതക്കും മതേതരത്വത്തിനുമിടയിലുള്ള ബി.ജെ.പിയുടെ ഇരട്ടമുഖത്തിനെതിരെ അദ്ദേഹം ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു. ഇവിടെ ബഹുസ്വരതയും വൈവിധ്യവും എവിടെയാണ്? വെറും 21 എം.പിമാരാണ് മുസ്‌ലിംകളായുള്ളത്. അതിലൊന്ന് മന്ത്രിയാവാന്‍ കാത്തുനില്‍ക്കുകയായിരു ന്യൂനപക്ഷ വിഷയം പറഞ്ഞ് മുസ്‌ലിംകള്‍ക്കെതിരെ ആഞ്ഞുകുത്താന്‍.
ഗാന്ധിവധവും സിക്ക് കൂട്ടക്കൊലയും ബാബരിയും ഗോധ്രയും ഗുജറാത്തും മനുഷ്യത്വം തീണ്ടിയ മനസ്സുകള്‍ക്ക് മറക്കാനാവില്ലൊരിക്കലും. ഇത് പറഞ്ഞതോടെ എതിര്‍ശബ്ദമുര്‍ു. എതിര്‍ത്ത് സംസാരിച്ചവനോട്, സഹോദരാ എന്നെ നിങ്ങള്‍ക്ക് എതിര്‍ക്കാനാവില്ലെന്ന് പറഞ്ഞതോടെ സഭ നിശ്ശബ്ദമായി.
ഒച്ചപ്പാടുകള്‍ക്കിടയിലും ഉവൈസി തുടര്‍ന്നു. ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഇഹ്‌സാന്‍ ജഫ്‌രിയുടെ മകനായാണ്. ഇശ്രത്ത് ജഹാന്റെയും മുഹ്‌സിന്‍ സ്വാദിഖിന്റെയും സഹോദരനായാണ്. സ്വാദിഖിനെ പോലെ കൂട്ടക്കുരുതികള്‍ക്കിരയായ പാവങ്ങളുടെ പ്രതിനിധിയായാണ്. അവര്‍ക്ക് നീതി വാങ്ങാനാണ് ഞാനിവിടെയെത്തിയത്. അദ്ദേഹം തുടര്‍ന്നു. വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് സൂചിപ്പിച്ചവരോട് എെന്നെയല്ല, നിങ്ങളുടെ ആ സഹോദരനെയാണ് പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രസംഗ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തിയതോടെ ഉവൈസിക്ക് അഭിവാദ്യമര്‍പിച്ച് അനേകമാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും സഭയിലെത്തിയ മുസ്‍ലിം ലീഗ് എം.പിമാര്‍ സഭയില്‍ മൌനം പാലിക്കുകയാണെന്നും സോഷ്യല്‍ മീഡിയയല്‍ ആരോപണമുയര്‍ന്നു. സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി ഫെയ്സബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം. https://www.facebook.com/ AUOYI#!/photo.php?v= 620370754726692
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment