​പൂനെയില്‍ തീവ്രവാദികള്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്ന സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു
_75318330_mohsinsadiqshaikhപൂനെയില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ​17 ഹിന്ദു തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വ വാദികളുടെ സംഘടനയായ ഹിന്ദു രാഷ്ട്ര സേന പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുഹ്സിന്‍ സാദിഖ് ശൈഖ് എന്ന 28 കാരനെ അജ്ഞാത സംഘം ഇരുമ്പ് ദണ്ഡ് കൊണ്ടും വടി കൊണ്ടും അടിച്ചുകൊന്നിരുന്നു. പൂനെ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ശിവാജി രാജാവിന്റെയും ഈയടുത്ത് മരിച്ച ശിവസേന നേതാവ് ബാല്‍താക്കറെയുടെയും പടങ്ങള്‍ ഫെയ്സ്ബുക്കില്‍ കോലം കെടുത്തി പ്രത്യക്ഷപ്പെട്ടതില്‍ തീവ്ര ഹിന്ദുക്കള്‍ പ്രകോപിതരായിരുന്നു.
കൊല്ലപ്പെട്ട മുഹ്സിന്‍ നിരപരാധിയാണെന്നും അടിപിടിയാണ് മരണത്തില്‍ കലാശിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. തുണിക്കമ്പനിയിലെ ഐടി വിഭാഗത്തില്‍ ജോലി നോക്കുന്ന മുഹ്സിന്‍ ഒരു നിലക്കും അത്തരം കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് അന്വേഷണത്തിന് ശേഷം ഔദ്യോഗിക വിഭാഗം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രി നിസ്കാരം കഴിഞ്ഞ് വരികയായിരുന്ന മുഹ്സിനെ ഒരു ഡസനോളം വരുന്ന സംഘം വളയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് പാട്ടീല്‍ ബി.ബി.സിയോട് പറഞ്ഞു.
ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പടങ്ങളെക്കുറിച്ച് പറഞ്ഞാണ് സംഘം അവനെ മര്‍ദിച്ചിരുന്നത്. സ്ഥലത്തെത്തിയ പൊലീസിനെ കണ്ടതോടെ അക്രമികള്‍ തടി വിടുകയായിരുന്നു. ഉടന്‍ മുഹ്സിനിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. പൊലീസ് വിശദീകരിച്ചു. പ്രതികളുടെ മേല്‍ മതവിദ്വേഷത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തതായി പാട്ടീല്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter