പ്രക്ഷോഭം സുരക്ഷാ വേലികടന്നു; ഇംറാനും ഖാദിരിക്കും കോടതി സമന്‍സ്
paki_protest_1808_840_544_100പതിനായിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ അതീവസുരക്ഷാ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പാര്‍ലമെന്റ്, പ്രധാനമന്ത്രി, പ്രസിഡന്‍്‌റ് വസതികള്‍, വിദേശ എംബസികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് പ്രവേശിച്ചു. അതിനെ തുടര്‍ന്ന് പ്രക്ഷോഭ തലവന്മാരായ പാക്കിസ്ഥാന്‍ തഹ്#രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാനും പാക്കിസ്ഥാന്‍ അവാമി തഹ്#രീക്ക് നേതാവും മതപണ്ഡിതനുമായ താഹിറുല്‍ ഖാദിരിക്കും കോടതി സമന്‍സ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച കോടതിക്കു മുമ്പാകെ ഹാജരാകാന്‍ ഇരുവരോടും പറഞ്ഞിരിക്കുകയാണ്. അതേസമയം, നവാസ് ശരീഫ് രാജിക്ക് സന്നദ്ധനല്ലെങ്കില്‍ തനിക്ക് മറ്റുവഴികള്‍ തേടേണ്ടിവരുമെന്ന് വൈകുന്നേരെ ഇംറാന്‍ ഖാന്‍ റാലിയെ അഭിസംബോധനം ചെയ്തുകൊണ്ട പറഞ്ഞു. പ്രധാനമന്ത്രി രാജിവെക്കുക മാത്രമേ നിര്‍വാഹമുളളൂവെന്ന് താഹിറുല്‍ ഖാദിരിയും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter