'ദി ഇമാം' ഇസ്ലാമിക് ആപ്പുമായി ജര്‍മന്‍ യുവാവ്
നിസ്‌കാര സമയം ഓര്‍മപ്പെടുത്തുക, നിസ്‌കാരത്തിന്റെ രൂപം വിവരിക്കുക, ഖിബ്‌ല കണ്ടുപിടിക്കുക പിന്നെ ചില്ലറ ഉപദേശങ്ങള്‍ തുടങ്ങി ഒരു മുസ്ലിമിന് നിത്യജീവിതത്തില്‍ നിസ്‌കാര സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മുഴുവന്‍ ഒരൊറ്റ ആപ്പില്‍ ലഭ്യമാക്കിയിരിക്കുകയാണ് ജര്‍മന്‍ യുവാവ് മാതിയാസ് മെന്‍ഡെ. 2008-ല്‍ ഇസ്ലാമിലേക്കു കടന്നു വന്ന മെന്‍ഡെ യുഎഇ സുഹൃത്തുക്കളായ ശൈഖ് മുഹമ്മദ് ബിന് മാജിദ് അല്‍ മക്തും അബ്ദുല്‍ ഖാലിക് എന്നിവരുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്. പുതുതായി ഇസ്ലാമിലേക്കു കടന്നുവന്നവര്‍ക്കായി തയ്യാറാക്കിയ ‘pray trainer’ ആപ്പിന്റെ പ്രത്യേകതയാണ്. തുടക്കക്കാര്‍ക്കും നിസ്‌കാരത്തെ കുറിച്ച് അധികം അറിയാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ദി ഇമാം ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ആപ്പിള്‍ വേര്‍ഷന്‍ ലഭ്യമാക്കുകയാണ് മെന്‍ഡെയുടെ അടുത്ത ലക്ഷ്യം.അതിനുള്ള ഫണ്ട് ശരിപ്പെടുത്തുന്ന ജോലിയിലാണ് ഇപ്പോള്‍ മെന്‍ഡെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter