ജമ്മുകശ്മീര്‍ പ്രളയത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. കശ്മീരിലെ രക്ഷാ-പുനരധിവാസത്തില്‍ സൈന്യം പ്രശംസനീയ ദൗത്യമാണ് നിര്‍വഹിക്കുന്നത്. ഇരകളോട് ഐ
വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കണമെന്ന് മുസ്‍ലിം ലീഗ് ദേശീയ നിര്‍വഹക സമിതി രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ കലാപങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് മുസ്‌ലിംലീഗ് ദേശീയ നിര്‍വാഹക സമിതി. കലാപങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കലാപങ്ങള്‍ക്ക് പിന്നിലെ സംഘ്പരിവാര്‍ അജണ്ട പുറത്തുകൊണ്ടുവരുമെന്ന് ചെന്നൈയിലെ റോയപുരത്ത് ചേര്‍ന്ന യോഗ ശേഷം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് എം.പി, ജനറല്‍ സെക്രട്ടറി ഖാദര്‍മൊയ്തീന്‍ എന്നിവര്‍ വ്യക്തമാക്കി. അധികാരം പിടിച്ചടക്കാന്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നീക്കം അപലപനീയമാണെന്നും നേതാക്കള്‍ വ്യക്തമാക്കി. നിര്‍വഹാക സമിതിയോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വ്യവസായ മന്ത്രിയും ദേശീയ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.     പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മോദി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാപദ്ധതിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും എടുത്തുകളയരുത്. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനം സാധ്യമാകണമെങ്കില്‍ മണ്ഡല്‍, രംഗനാഥന്‍, സച്ചാര്‍ തുടങ്ങിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ശനമായി നടപ്പാക്കണം. വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കണണം- നേതാക്കള്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രാഈല്‍ നരമേധത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രനിലപാട് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ല. മഹാത്മാഗാന്ധിയുടെ കാലം മുതലുള്ള പാരമ്പര്യം തുടര്‍ന്നു കൊണ്ടുപോകാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്.   ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച കേരളസര്‍ക്കാറിനെ നിര്‍വാഹകസമിതി അഭിനന്ദിച്ചു. മദ്രസകള്‍ക്കെതിരെ ബി.ജെ. പി എം.പി സാക്ഷി മഹാരാജ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമായെന്ന് ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു. ആരോപണങ്ങള്‍ സ്ഥാപിക്കാന്‍ ഒരു തെളിവെങ്കിലും കൊണ്ടുവരാനാകുമോ എന്നും വെല്ലുവിളിച്ചു. എല്ലാ തീവ്രവാദത്തെയും മുസ്‌ലിംലീഗ് എതിര്‍ത്തിട്ടുണ്ട്. മതത്തില്‍ മാത്രമല്ല, ജനാധിപത്യത്തിലും തീവ്രവാദം അപകടകരമാണ്. ഐ.എസും അല്‍ഖാഇദയും നടത്തുന്ന ക്രൂരകൃത്യങ്ങള്‍ പൈശാചികമാണെന്ന് നിര്‍വാഹക സമിതി അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഖുര്‍റം അനീസ് ഉമര്‍, എം. അബ്ദുറഹ്മാന്‍, എച്ച്.ബാസിത് എന്നിവരും പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter