ശിരോവസ്ത്രധാരണം സ്ത്രീകള്‍ സ്വയം തിരഞ്ഞെടുക്കണം
ഫ്രഷ്ട ലൂഥിന്‍ ജര്‍മ്മനിയിലെ ഒരു മുസ്‌ലിം അധ്യാപികയാണ്. 2003 ല്‍ അവര്‍ നയിച്ച പ്രക്ഷോഭമാണ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനം എടുത്ത് കളയാന്‍ ജര്‍മ്മന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടസ്മരണകള്‍ ഇമ്രാന്‍ ഫിറോസിന് നല്‍കിയ അഭിമുഖത്തിലൂടെ അയവിറക്കുകയാണ് അവര്‍.www.qantara.de പ്രസിദ്ധീകരിച്ച അഭിമുഖം. fereshta Ludin   ഏതാണ്ട് 15 വര്‍ഷം മുമ്പ് നിങ്ങള്‍ക്ക് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ അധ്യാപക തസ്തിക നിരസിക്കപ്പെട്ടിരുന്നു. പക്ഷെ കോടതി വിധി നിങ്ങള്‍ക്ക് അനുകൂലമായാണ് വന്നത്. ഈ  അനുകൂല വിധിയെ എങ്ങനെയാണ് വിലയിരുത്തുന്നത്? ഉ: ഞാന്‍ ആ വാര്‍ത്ത കേട്ടതു മുതല്‍ തന്നെ വളരെ സംതൃപ്തയായിരുന്നു. എനിക്ക് മുമ്പ് ലഭിക്കാത്ത പല സ്വാതന്ത്ര്യവും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കാരണം മുമ്പ് എന്റെ വ്യക്തി വികാസത്തിന് തടയിടുന്ന വിവേചനപരമായ നിയമനടപടികളാണ് നേരിടേണ്ടി വന്നിരുന്നത് ഇന്ന്    ഒരിക്കലും അത്തരം നടപടികള്‍ എനിക്ക് നേരിടേണ്ടി വരുന്നില്ല   ജര്‍മനിയിലെ ശിരോവസ്ത്രധാരികളായ മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധിയായോ മാധ്യമപ്രവര്‍ത്തകരുടെ വാക്തവായോ നിങ്ങള്‍ക്ക് സ്വയം തോന്നിയിട്ടുണ്ടോ? ഉ: വ്യക്തിപരമായി അനുഭവപ്പെട്ടിട്ടല്ലെങ്കിലും പൊതുജനങ്ങളുടെ പരിഗണനക്ക് അര്‍ഹയായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ നിയമ വസ്ത്രമാണ് കോടതിയില്‍ പലനിലയിലും വിജയത്തിന് കാരണമായത്. പക്ഷെ കോടതിയും മാധ്യമങ്ങളും, മാധ്യമങ്ങളും, സമൂഹവും എന്റെ കഴിവ് മൂലമാണ് ഈ വിജയമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാല്‍ ശിരോവസ്ത്രം നിരോധനം ജനങ്ങളെ പ്രതിലോമപരമായി ബാധിച്ചതാണ് അതിനെ കുറിച്ച് പൊതുജനശ്രദ്ധ കൈവരാന്‍ കാരണമായത്. ഈ വിഷയത്തില്‍ പലകോടതികളില്‍ നിന്നും മുസ്‌ലിം സ്ത്രീകള്‍ തീര്‍ത്തും അനീതിക്കിരയായിട്ടുണ്ട്. ഇക്കാലത്തെ നിയനടപടികളാകട്ടെ ജനങ്ങള്‍ക്ക് എത്രമാത്രം ദുരന്തജനകമാണെന്നത് തെളിയിക്കുകയും ചെയ്തു.   മിക്ക ജനങ്ങളും ഇന്ന് ശിരോവസ്ത്രം സ്ത്രീ സമൂഹത്തോടുള്ള അടിച്ചമര്‍ത്തലായാണ് കാണുന്നത്.സ്ത്രീകളെ ശിരോവസ്ത്രമണിയിക്കാനുള്ള തന്ത്രപ്പാട് അവള്‍ വെറും ലൈംഗിക ചായ്ക്ക് മാത്രമാണെന്ന വീക്ഷിണത്തിന്റെ തെളിവാണെന്നുകൂടി പ്രമുഖ തത്വചിന്തകനും ഇസ്‌ലാമോഫോബിയ വാക്താവുമായ സ്ലാവേജ് ഡിസക്ക് തന്റെ കൃതിയില്‍ പറഞ്ഞുകാണുന്നു.എന്തുകൊണ്ടാണ് ഇടതു പക്ഷനിരയില്‍ പോലും ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത്? ഉ: സ്ത്രീകള്‍ മുഴുസമയവും ശിരോവസ്ത്രധാരികളാകണെമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. സ്വാഭാവികമായും സമൂഹത്തില്‍ ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടാകും. ഈ വിഷയത്തില്‍ നിലപാട് എടുക്കാനുള്ള സ്വതന്ത്രം അവര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്നതാണ് എന്റെ പക്ഷം. സ്വതന്ത്ര ചന്താഗതിയുള്ള ഒരു സമൂഹമെന്ന നിലക്ക് മതങ്ങളുടെ അനുഷ്ഠാനങ്ങളോട് സഹിഷ്ണുത പരമായി പ്രതികരിക്കേണ്ട നിലവാരത്തിലേക്ക് ഫ്രഞ്ച് സമൂഹം ഉയരണം. അതും ഇത്തരം അനുഷ്ഠാനങ്ങള്‍ അനുവദിക്കുക വഴി ഫ്രഞ്ച് സമൂഹിക വ്യവസ്ഥക്ക് ഏതൊരു കോട്ടവും തട്ടുകയില്ലെന്ന വിശ്വാസത്തോടെ തന്നെ.   ജര്‍മനിയിലെ ശിരോവസ്ത്ര നിരോധനവും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെ സമാനനിലപാടുകളും ഇവിടങ്ങളിലെ ഇസ്‌ലാമിക വിരദ്ധതയുടെ ഉദാഹരണായി താങ്കള്‍ വീക്ഷിക്കുന്നുണ്ടോ? ഉ:  ശിരോവസ്ത്ര നിരോധനം സ്ത്രീ സമൂഹത്തെ അടിച്ചമര്‍ത്തുക എന്ന ഏക സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്ന യൂറോപ്യന്‍ നിലപാട് തെറ്റ് മാത്രമല്ല മറിച്ച് സ്ത്രീ സമൂഹത്തിന്റെ അവകാശ ധ്വംസനം കൂടിയാണ്   burqa ഈയടുത്ത് താങ്കള്‍ പ്രസിദ്ധീകരിച്ച ജീവചരിത്രത്തില്‍ ശിരോവസ്ത്രധാരണം ഇസ്‌ലാമിലെ ധാര്‍മ്മിക ബോധമാണെന്ന് അഭിപ്രായപ്പെടുന്നില്ലെന്ന് പറയുന്നു, ഇതിനെക്കുറിച്ച് എന്ത് പറയുന്നു? സമകാലിക സാഹചര്യത്തില്‍ തീര്‍ത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിതെന്ന് നിങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ടോ? ഉ: ശിരോവസ്ത്രം ധരിക്കാനുള്ള എന്റെ സ്വാതന്ത്രത്തിനു വേണ്ടി എനിക്ക് മുന്നോട്ട് വരേണ്ടതുണ്ടായിരുന്നു. അത്‌വഴിയാണ് ഞാന്‍ ലക്ഷ്യം നിറവേറ്റിയത്. എന്റെ ആത്മകഥയില്‍ ഞാന്‍ ഈ അവകാശം തിരിച്ചറിഞ്ഞതും നേടിയെടുത്തതും വിവരിച്ചിട്ടുണ്ട്. സമൂഹം, ചുറ്റുപാട് ഇതിന്റെയൊന്നും സമ്മര്‍ദ്ദവും അശേഷമില്ലാതെ ശിരോവസ്ത്രം ധരിക്കാനും ആ സ്വാതന്ത്രം നേടിയെടുക്കാനും മുസ്‌ലിം സ്ത്രീകള്‍ മുന്നോട്ട് വരിക തന്നെ വേണം.   ഇത്തരത്തില്‍ ഒരു അനുകൂലമായ നിയമം വന്നപ്പോള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ എന്തെല്ലാമായിരുന്നു? അവര്‍ക്കിടയില്‍ ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നുണ്ടോ? ഉ. അവരില്‍ ചിലര്‍ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ പുത്തന്‍ സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെടുമെന്നറിയാതെ നില്‍ക്കുകയാണ് ചെയ്തത്. ഇസ്‌ലാമിനെ കുറിച്ച് അജ്ഞത നിലനില്‍ക്കുകയോ തീര്‍ത്തും തെറ്റായ വിജ്ഞാനം കൈമാറുമ്പോഴോ മാത്രമാണ് ഇസ്‌ലാമോഫോബിയ ഉടലെടുക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.   സമൂഹത്തില്‍ ഇന്ന് ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വേദിയാണ് ശിരോവസ്ത്ര വിഷയം. ദിനേന നിരവധി ബ്ലോഗുകളും അഭിമുഖങ്ങളും ലേഖനങ്ങളുമാണ് ഇവ്വിഷയത്തില്‍ പുറത്ത് വരുന്നത്. ബോധപൂര്‍വ്വമായ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്ന് മുസ്‌ലിം വിരുദ്ധ ശക്തികള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉ:15 വര്‍ഷത്തോളമായി മാധ്യമങ്ങള്‍ മന:പൂര്‍വ്വം ശിരോവസ്ത്ര വിവാദം പ്രചരിപ്പിക്കുന്നുണ്ടെന്നത് നാം ഒരിക്കലും മറന്ന് കളയരുത്. മാത്രമല്ല സമ്മര്‍ദങ്ങളും മറ്റൊരു ഭാഗത്ത് ചൂടേറിയ ചര്‍ച്ചയും നടക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും തുറന്ന അവസരമാണ് ലഭിച്ചത്. പക്ഷെ ഇന്ന് ശിരോവസ്ത്ര വിരുദ്ധര്‍ പൊതുവേദികളില്‍ ഇടം പിടിക്കുകയും പൊതുജനശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. മാത്രമല്ല, തുറന്ന സംവാദം വഴി അവര്‍ക്ക് അവരുടേതായ പിന്തുണ നേടാനും അവരെ താഴ്ത്തിക്കാണിക്കുന്നത് നിര്‍ജീവമാക്കാനും സാധിക്കും.   അനുകൂലമായ കോടതിവിധി വന്നതിന് ശേഷം പൊതുസമൂഹത്തില്‍ നടക്കുന്ന സംവാദങ്ങള്‍ ആരോഗ്യകരമാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? സമാനമായ സംഭവങ്ങള്‍ നടക്കുന്ന ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇവ മാതൃകയായി മാറുമോ? ഉ. തങ്ങളുടെ ഗുണവിശേഷങ്ങള്‍ക്കനുസരിച്ചാണ് ഓരോ രാജ്യവും വിലയിരുത്തപ്പെടേണ്ടത്. ഓരോ രാജ്യത്തിനും അതിന്റെതായ ചരിത്രവും പുരോഗതിയും നിയമസംഹിതയുമുണ്ട്. ശിരോവസ്ത്രം അടിസ്ഥാനമാക്കി സ്ത്രീകള്‍ക്കെതിരെയുള്ള ലജ്ജാകരമായ ഈ വിവേചനം എല്ലാ നിലയിലും അവസാനിപ്പിക്കാന്‍ ഓരോ യൂറോപ്യന്‍  രാജ്യങ്ങളും ബാധ്യസ്ഥരാണെന്നാണ് ഞാന്‍ കരുതുന്നത്.   കടപ്പാട്-www.qantara.de വിവ: മുഹമ്മദ് അല്‍ത്താഫ് പി.പി      

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter