അമേരിക്ക പ്രവേശിച്ചില്ലായിരുന്നുവെങ്കില്‍ ആ നാടുകളില്‍ ഇപ്പോഴും സമാധാനം കളിയാടുമായിരുന്നു
refഎങ്ങനെയാണ് പാശ്ചാത്യന്‍ ശക്തികള്‍ മുസ്‌ലിം ജീവിതങ്ങളെ തരംതാഴ്ത്തുന്നതെന്ന ഒരു സമീപന രീതി കുറച്ചായി നാം കണ്ടുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനയും മുസ്‌ലിം വിരുദ്ധതയും ചില രാജ്യങ്ങളെകുറിച്ചുള്ള പരാമര്‍ശവുമാണ് ഇപ്പോഴത്തെപ്രസക്ത ചര്‍ച്ചാ വിഷയം. സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍, ഇറാഖ് എന്നീ ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ലെന്നതായിരുന്നു ഏറെ വിവാദമുണ്ടാക്കിയ ഡൊണാള്‍്ഡ് ട്രംപിന്റെ പ്രസ്താവന. പ്രസ്താവനക്കെതിരെ അമേരിക്കന്‍ കോടതി ഇടപെടുകയും വിധി സ്റ്റേ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ട്രംപിന്റെ പ്രസ്താവനയും മനോനിലയും വിശകലനം ചെയ്യുന്നതിന് മുമ്പ് ഈ ഏഴ് രാജ്യങ്ങളോട് ചരിത്രത്തില്‍ ഇത്‌വരെ അമേരിക്കയുടെ നിലപാടെന്തെന്ന് പരിശോധിക്കാം. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരുപറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഇത്തരം മുസ്‌ലിം രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ നരനായാട്ട്. പാശ്ചാത്യന്‍ മുഖ്യധാര മീഡിയകള്‍ പൂര്‍ണമായും വെള്ള പൂശാന്‍ ശ്രമിക്കുകയോ ബോധപൂര്‍വ്വം മറച്ചുവെക്കുകയോ ചെയ്ത ന്യൂസ് സ്‌റ്റോറിയായിരുന്നു ഈയാഴ്ച. കഴിഞ്ഞ വാരാന്ത്യത്തിലുടനീളം യു.എസ് നാവിക സേന യമനിലെ യക്‌ളയില്‍ പ്രവേശിക്കുകയും 16 യമന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവമായിരുന്നു ആ വാര്‍ത്ത. കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളും സ്ത്രീകളും. ഈ വാര്‍ത്തയെ ഒന്ന് കൂടി അകത്തളം വീക്ഷിക്കുമ്പോള്‍ എട്ട് വയസ്സുകാരി കഴുത്തിന് വെടിയേറ്റ് ജീവന്‍ പിടഞ്ഞ് മരണമടഞ്ഞതും മനസ്സിലാക്കാന്‍ പറ്റും. രണ്ട് മണിക്കൂറാണ് വേദനയാല്‍ പുളഞ്ഞ് ആ പെണ്‍കുട്ടി മരണത്തിലേക്ക് നടന്നുനീങ്ങിയത്. യു.എസ് സേനയുടെ ക്രൂര വിനോദത്താല്‍ ആ കുടുംബത്തില്‍ നിന്ന് കൊല്ലപ്പെടുന്ന ആദ്യ കുട്ടിയല്ല നാവര്‍ അല്‍-അൗലാക്കി എന്ന ആ കൊച്ചു ബാലിക. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആ കുട്ടിയുടെ പിതാവ് അന്‍വര്‍ അല്‍-അൗലാക് മറ്റൊരു വ്യോമയാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുവത്വത്തിലേക്ക് ചുവട് വെക്കുന്ന കൗമാരം വിട്ടുമാറാത്ത അവളുടെ സഹോദരന്‍ അബ്ദുറഹ്മാനെ ഈ ലോകത്ത് നിന്ന് പറഞ്ഞയച്ചത് അതേ വ്യോമ്യാക്രമണങ്ങള്‍ തന്നെയാണ്. ഇത് ഒരു അന്‍വറിന്റെയോ അബ്ദുറഹ്മാന്റെയോ കഥയല്ല, യമനീ ആകാശങ്ങളും ജീവിതങ്ങളും ഇന്ന് യു.എസ് സേനയുടെ കുരുതിക്കളങ്ങളാണ്. ഈ രണ്ട് കുട്ടികള്‍ അമേരിക്കന്‍ പൗരന്മാരും അവരെ കൊലപ്പെടുത്തിയത് ഗവണ്‍മെന്റിന്റെ സുരക്ഷിത സേനയുമാണെങ്കില്‍ അവര്‍ അന്താരാഷ്ട്രാ നിയമം പാലിക്കാന്‍ നിര്‍ബന്ധിതരായേനെ. നേരെ മറിച്ചായത് കൊണ്ട് യു.എസ് ഗവണ്‍മെന്റ് കുരുന്നുകളെ കൊലപ്പെടുത്തിയ വിഷയം മറച്ചുവെക്കുകയും അത് കേവലം ഏറ്റുമുട്ടല്‍ നാടകമാക്കിമാറ്റുകയും ചെയ്തു. വൈറ്റ് ഹൗസിലെ കൊലയാളികളാണ് തങ്ങളുടെ ജീവനെടുക്കുകയെന്നത് നാവറോ അബ്ദു റഹ്മാനോ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഈ സംഭവത്തിന് ശേഷം ട്രംപ് തന്റെ പ്രസ്താവനയിലൂടെ ഈ ക്രൂരക്കുരുതിയെ പൂര്‍ണമായും ന്യായീകരിക്കുകയാണ് ചെയ്തത്. മൗലിക ഇസ്‌ലാമിക തീവ്രവാദത്തിനെതിരെയുള്ള ഏറ്റുമുട്ടലില്‍ ഒരു പെണ്‍കുട്ടിക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നതില്‍ അതീവ ദുഖമുണ്ട്.ആ പെണ്‍കുട്ടിക്ക് ദാരുണ മരണം സംഭവിക്കേണ്ടിവന്നതില്‍ ദുഖമുണ്ടെങ്കിലും തങ്ങള്‍ നില്‍ക്കുന്നത് സാത്താന്റെ നീതിയുടെ പക്ഷത്താണെന്നും ചെയ്തത് നൂറ് ശതമാനം ശരിയെന്നുമാണ് ട്രംപിന്റെയും കൂട്ടാളികളുടെയും വാദം. ആ കുട്ടി കൊല്ലപ്പെട്ടത് ഒരിക്കലും സ്വന്തം രാജ്യത്തിന്റെ സുരക്ഷസേന മുഖേനയല്ല. മറിച്ച് വൈറ്റ് ഹൗസോ പെന്റഗണോ നേതൃത്തം നല്‍കിയ നാടകീയ ഏറ്റുമുട്ടലിലാണ്. എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയതിന്റെ ന്വായീകരണ വാദത്തിന്റെ പിന്നാമ്പുറങ്ങള്‍ ട്രംപിന്റെ പ്രസ്ഥാവനയില്‍തന്നെ ഒളിഞ്ഞ് കിടപ്പുണ്ട്. തിരിച്ചറിയപ്പെടാത്ത തുടര്‍ക്കഥകളിലെ മറച്ചുവെക്കപ്പെട്ട ഒരദ്ധ്യായം മാത്രമാണ് നാവറ. അങ്ങനെ പൊലിഞ്ഞ എത്രയെത്ര ജീവനുകള്‍. കുരുതിയുടെ പോര്‍മുഖങ്ങള്‍ ref1ലോകത്ത് മരണത്തിനും പൊതുവെ മാന്യത കല്‍പിക്കാറുണ്ട്. നാവറെന്ന പെണ്‍കുട്ടിയുടെ മരണം ഓര്‍മിപ്പിക്കുന്നത് ക്രൂരമായി ഈ ലോകത്ത് നിന്ന് വലിച്ചറിയപ്പെട്ട മറ്റൊരു മുസ്‌ലിം പെണ്‍കുട്ടിയുടെ പൊലിഞ്ഞ ജീവനെയാണ്. 2006 മാര്‍ച്ചില്‍ അഞ്ച് യു.എസ് സൈനികര്‍ കാലാള്‍പടയായി ഇറാഖിലെ യൂസുഫിയ്യ ഗ്രാമം ലക്ഷ്യമാക്കിയെത്തിയ സംഭവം. അവിടെയാണ് 14 വയസ്സ് വരുന്ന പെണ്‍കുട്ടി അബീര്‍ ഖാസിമി അല്‍ ജനബി ബലാല്‍സംഘത്തിനിരയായി കൊലചെയ്യപ്പെട്ടത്. സ്റ്റീവന്‍ ഗ്രീന്‍, ജെയിംസ് ബാര്‍ക്കര്‍, പോള്‍ ക്വാര്‍ട്ടസ്, ജെസ്സി സ്‌പെയില്‍മാന്‍, ബ്രയാണ്‍ ഹൊവാഡ് എന്നിങ്ങനെ ഈ അഞ്ച് രാക്ഷസന്‍മാരാണ് അന്ന് ആ നിഷ്ഠൂര കൃത്വത്തിന് നേതൃത്വം കൊടുത്തത്. അതിന് പുറമെ ആ അഞ്ച്‌പേരെയും അസിസ്റ്റ് ചെയ്ത ആന്തോണി യിറൈബ് എന്നയാള്‍ ഇത് രഹസ്യമാക്കി വെച്ചതാണ് ഇത് പുറം ലോകമറിയാഞ്ഞത്. 2003 ല്‍ ഇറാഖി അധിനിവേശത്തെ തുടര്‍ന്ന് യു്ദ്ധത്തിന്റെ ഇരകളായി കഴിഞ്ഞ മില്യണ്‍ കണക്കിന് ആളുകളുടെ ഭീതിപ്പെടുത്തുന്ന ജീവിതങ്ങളെ പോലെ അവളും കഴിച്ചു കൂട്ടി. മനുഷ്വത്വമില്ലാത്ത ക്രൂരതയുടെ കാലത്ത് ജീവിച്ച ഒരരു സാധാരണ ഇറാഖി പെണ്‍കുട്ടിയായിരുന്നു അബീര്‍. മുകളില്‍ പരാമര്‍ശിക്കപ്പെട്ട സൈന്യത്തിന്റെ പേരുകള്‍ അല്‍ അബീറിന്റെ വീട്ടുകാര്‍ക്ക് അറിയായമായിരുന്നു.ആ വീടിന്റെ 200 മീറ്റര്‍ അകലത്തിലായിരുന്നു അവര്‍ തമ്പടിച്ചത്, അബീറിന്റെ കുടുംബം പറയുന്നു. സൈന്യം നേരത്തെ തന്നെ അവളെ നോക്കിയിരുന്നു, റൈഡിന്റെ പേരില്‍ വീട്ടില്‍ വന്നപ്പോള്‍ അവളോട് അപമര്യാദയായി പെരുമാറിയെന്നും കവിളില്‍ വിരല്‍കൊണ്ട് ഭീതി പരത്തിയെന്നും ടൈം മാഗസിന്‍ തന്നെ റിപ്പോര്‍ട്ടു ചെയ്തു. 2006 മാര്‍ച്ച് 12 ന് അവളെയും ബാലാല്‍സംഘം ചെയ്തു കൊന്നൊടുക്കാനുള്ള പദ്ധതി യു.എസിന്റെ രാക്ഷസ സൈന്യം കൈകൊണ്ടിരുന്നു. അബീറിനെയും കുടുംബത്തിലെ മറ്റു അംഗങ്ങളെയും വെവ്വേറെ മുറികളിലാക്കുകയും, ഒടുവില്‍ ഗ്രീന്‍ കുടുംബത്തെയടക്കം സര്‍വ്വരെയും കൊലപ്പെടുത്തിയപ്പോള്‍ ആ രാക്ഷസന്റെ സുഹൃത്തുക്കള്‍ അവളെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തി. മാതാവും പിതാവും അബീറിന്റെ സഹോദരിയും രക്തം വാര്‍ന്നാണ് മരിച്ചത്. അമേരിക്കന്‍ സൈനികനായ ഗ്രീന്‍ അന്ന് പറഞ്ഞത് ഇറാഖികളെ തങ്ങള്‍ മനുഷ്യന്മാരായി തന്നെ പരിഗണിക്കുന്നില്ല എന്നായിരുന്നു. ചുട്ടെരിക്കപ്പെടുന്ന നീതിയും സമാധാനവും ref2അബീറിന്റെ കുടുംബത്തെപോലെ നിരവധി കുടുംബങ്ങള്‍ നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ അമേരിക്കന്‍ യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളാണ്. അവര്‍ക്കൊന്നും നീതിയും സമാധാനവും ലഭിച്ചിട്ടില്ല. അമേരിക്ക ഇറാഖിലും യമനിലും അഫ്ഗാനിലും പാകിസ്താനിലും അര ഡസനോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും അവരുടെ നിലക്കാത്ത ക്രൂരതകളുടെ ഇരകള്‍ ഇപ്പോഴും ജീവിതം തള്ളിനീക്കുകയാണ്. ശീത യുദ്ധക്കാലത്തെ ലാറ്റിനമേരിക്കയിലെ ക്രൂരത പറയാതിരിക്കുന്നതാവും ഭേതം. പിഞ്ചു കുഞ്ഞുങ്ങളെ പിഴുതെറിയുമ്പോള്‍ അവരുടെ അവകാശങ്ങള്‍ വലിച്ചെറിയുന്നതിന് പുറമെ അവരെ ജീവിക്കാനനുവദിക്കാതെ ഭീകരവാദിയെന്ന് മുദ്രകുത്തുന്നതിനെ എന്താണെന്ന് വ്യാഖ്യാനിക്കാന്‍ മാനവ ലോകത്ത് ഒരു ഡിക്ഷണറിക്കും കഴിഞ്ഞെന്ന് വരില്ല. മുസ്‌ലിം ജീവിതങ്ങളെ തുടച്ചുനീക്കാനുള്ള പുതിയ തന്ത്രം മെനയുമ്പോള്‍ സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ , ഇറാഖ് എന്നീ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ അമേരിക്ക പ്രവേശിച്ചിരുന്നില്ലെങ്കില്‍ അവിടെ ഇപ്പോഴും സമാധാനം വിരിയുന്നുണ്ടായേനെ എന്ന് ലോകത്ത് ബുദ്ധിയുള്ള ഏതൊരാള്‍ക്കും നിഷ്പ്രയാസം ചിന്തിക്കാവുന്നതാണ്. ലോകത്തുടനീളം ഇടതടവില്ലാതെ നവലോക ക്രമത്തിനെന്ന പേരില്‍ അക്രമം നടത്തുന്ന അമേരിക്ക ഈ രാജ്യങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്തിട്ടെല്ലെങ്കിലും മാനുഷിക പരിഗണ ലഭിക്കാന്‍ ലോകകോടതികളില്‍ അപ്പീല്‍ കൊടുത്ത് നമുക്ക് പ്രാര്‍ത്ഥനയുമായിരിക്കാം....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter