സോമാലിയക്ക് ഇനി പുതിയ ഭരണഘടന

 width=മൊഗദിഷു: രാഷ്ട്രത്തിനു പുതിയ ഭരണ ഘടന സ്വീകരിക്കാന്‍ സോമാലിയ ഉന്നതാധികാര സമതി വോട്ടിംഗിലൂടെ തീരുമാനിച്ചു. വ്യക്തിയവകാശങ്ങളെയും സര്‍ക്കാര്‍ നയങ്ങളെയും ഊട്ടിയുറപ്പിക്കുംവിധം സുശക്തമായൊരു ഭരണഘടനയായിരിക്കും ഇതോടെ നിലവില്‍ വരിക. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ്  ഭരണഘടനാ പുന:സംവിധാനം സ്വീകരിക്കാന്‍ അവസാന തീരുമാനമായത്. 825 നേതാക്കള്‍ ഒരാഴ്ചയോളം ഇരുന്ന് ഭരണഘടനയിലെ നിയമാവലികള്‍ വിലയിരുത്തി. 621 പേരും പിന്തുണച്ചതോടെ ഏട്ടു വര്‍ഷമായി നിര്‍മാണത്തിലായിരുന്ന ഭരണഘടന അംഗീകരിക്കപ്പെടുകയായിരുന്നു. ഇസ്‌ലാമിക ശരീഅത്താണ് സോമാലിയ നിയമ വ്യവസ്ഥിതിയുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ, രാഷ്ട്രത്തില്‍ ഇസ്‌ലാമല്ലാത്ത മറ്റൊരു മതം പ്രചരിപ്പിക്കാനോ മറ്റു നിയമാവലികള്‍ നടപ്പിലാക്കാനോ അനുവദിക്കപ്പെടുന്നതല്ല.

മാതാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി അബോര്‍ഷന്‍ അനിവാര്യമാണെങ്കില്‍ അതിനെ അനുവദിക്കുന്ന പുതിയ ഭരണഘടന പെണ്‍കുട്ടികളിലെ സുന്നത്ത് കര്‍മത്തെ നിരോധിക്കുന്നു. അതുവഴി ഗര്‍ഭ സാധ്യത ഇല്ലാതാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണിത്.

സോമാലിയയുടെ ഈ മാറ്റം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് യു.എന്‍. പ്രത്യാശിച്ചു. വോട്ടിംഗിലൂടെയുള്ള ഈ തീരുമാനം എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്നതായിരുന്നുവെന്ന് സോമാലിയയിലെ യു.എന്‍. പ്രതിനിധി അഗസ്റ്റിന്‍ മഹിഗെ പറഞ്ഞു.

രണ്ടു മണിക്കൂറോളം സമയമെടുത്താണ് സോമാലിയ പ്രതിനിധികള്‍ വോട്ടിംഗ് പൂര്‍ത്തീകരിച്ചത്. അതിനിടെ, നേതൃയോഗം അലങ്കോലപ്പെടുത്താനായി പുറത്ത് പല ശ്രമങ്ങളും നടന്നിരുന്നു. യോഗം നടന്ന മൊഗദിഷുവിലെ ഭരണ കേന്ദ്രത്തിന്റെ പ്രധാന കവാടത്തില്‍ നിന്നും പോലീസ് രണ്ടു ചാവേറുകളെ പിടികൂടി. അകത്തു കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും സെക്യൂരിറ്റിയുടെ വെടിയേറ്റ് മരിച്ചു. സംഘട്ടനത്തില്‍ പോലീസുകാര്‍ക്കും മുറിവ് പറ്റി. രണ്ടു പതിറ്റാണ്ടു കാലത്തെ മോഷമായ ഭരണ പ്രകടനങ്ങള്‍ക്കു ശേഷം, മാറ്റങ്ങളോടെ പുതിയൊരു നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സോമാലിയ. ഒരു വര്‍ഷമായി ശബാബ് തീവ്രവാതികള്‍ രാഷ്ട്രത്തിന് ഭീഷണിയായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter