മതംമാറ്റം: കോടതി സംഘ്പരിവാറിന്റെ പക്ഷംചേരുന്നോ?

ആതിരയ്ക്കു ഇഷ്ട മതം സ്വീകരിക്കാം , അതനുസരിച്ചു ജീവിക്കാം , അതു പ്രചരിപ്പിക്കുകയും ആവാം.

എന്നാല്‍ , ആതിര ആയിഷ ആവണമെങ്കില്‍ സ്വയം പുതിയ പേര് സ്വീകരിച്ചാല്‍ മാത്രം പോര, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ id card , ആധാര്‍ തുടങ്ങി നിരവധി ഔദ്യോഗിക രേഖകളിലെ ആതിര എന്ന പേര് ആയിഷ എന്നാക്കി മാറ്റിയത് വിളംബരം ചെയ്യണം, സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തണം. അതിനു ശേഷമേ ആതിര ആയിഷ ആകൂ (ഔദ്യോഗികമായി).

ഇവിടെ, വിഷയമതല്ല, ഉദുമയിലെ ആതിര എന്ന  23 കാരിയെ 10-07-17 മുതല്‍ കാണാതായി.രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കി.ബേക്കല്‍ പോലിസ് KP Act 57പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു.അന്വേഷണം തുടങ്ങി.അതിനിടയില്‍ കേരള ഹൈക്കോ ട തിമുമ്പാകെ മകളെ ചിലര്‍ detenue അക്കിയിട്ടുണ്ടെന്നും പറഞ്ഞ് W.P ( Crl.) No.294/2017 ഹേബിയസ് കോര്‍ര്‍പ്പസ് റിട്ട് ഫയല്‍ചെയ്തു. ബഹു.ജഡ്ജിമാര്‍  A.M. SHAF EQUE, ANU SIVARAMAN എന്നിവരുടെ മുമ്പാകെ ജൂലൈ31-ന് കേസ് വന്നു.

മേല്‍കേസിലെ വിധിന്യായം സാമൂഹ്യ നിരീക്ഷകര്‍ പഠന വിധേയമാക്കണം. കേരളം നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയ സൗഹാര്‍ദം തകരാതിരിക്കുവാനുള്ള കരുതല്‍ ആ വിധി ന്യായത്തില്‍ ഉണ്ട്. ജസ്റ്റിസ് എ.എം.ഷഫീഖാണ് വിധിന്യായം എഴുതിയത്.

വിധിന്യായം തുടങ്ങുന്നത് ഇങ്ങനെ.' The petitioners are the parents of the detenue Athira. she is produced this court.Even according to the petitioners, she had
voluntarily chosen to become a muslim,and she was practising the rituals of the said religion...
അതായത്, ആതിര സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം ആശ്ലേഷിച്ചതാണെന്നു അവരുടെ അമ്മയും അച്ഛനും തന്നെ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍, 10/7/2017 മുതല്‍ ആതിരയെ കാണാനില്ലെന്നും അന്വേഷിച്ചപ്പോള്‍ കണ്ട പിടിക്കാനായില്ലെന്നും അവരെ ആരെങ്കിലും തട്ടികൊണ്ടു പോവുകയോ  അന്യായമായ തടവില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന സംശയത്തിന്റെ പുറത്താണ് പോലീസ് പരാതിയും ഹേബിയസ് റിട്ടും.

ബേക്കല്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്നു ജസ്റ്റ്‌മെന്റിലെ വാചകം ' But the police also apprehend that there might be influence of some radical group ' എന്നാണ്.  ഈ പെണ്‍ കുട്ടിയെ റാഡിക്കല്‍ ഗ്രൂപ്പ് സ്വാധീനിച്ചിച്ചേക്കാം ! ( ഏതടിസ്ഥാനത്തിലാണ് പോലീസ് ഇങ്ങിനെ ഒരു നിഗമനത്തില്‍ എത്തിയത്? 

പുതു മത വിശ്വാസം തേടുന്നവര്‍ എങ്ങിനെ radical group കാരുടെ കയ്യില്‍ എത്തുന്നു?  കേരളത്തിലെ radical group ആരൊക്കെയാണ്?  ഇക്കാര്യത്തില്‍ പോലീസ് സംഘി പക്ഷത്ത് ചേരുന്നുണ്ടോ?  കേരള പോലീസിന്റെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പരസ്യ സംവാദത്തിനു വിധേയമാക്കേണ്ടതല്ലെ? കൃത്യമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെങ്കില്‍ പൊതു സമൂഹത്തില്‍ പരസ്യപ്പെടുത്തേണ്ടതുല്ല? സുതാര്യമാകണം ഇത്തരം കാര്യങ്ങള്‍ . പോലീസും സംഘികള്‍ക്കു ശിഷ്യപ്പെട്ടാല്‍ നാടിന്റെ ഭാവി ഇരുളടഞ്ഞതാകും)

ജഡ്ജ്‌മെന്റ് ' Detenue submits that she was not under threat or coercion from any person and since there was a change in attitude of her parents with reference to the religion that she follows and her parents have permitted to follow the religion of her choice , she is ready to come back and reside with her parents , provoided her parents does not prohibit her from practising the said religion ' തുടര്‍ന്നു കോടതി പറയുന്നത് ' They ( രക്ഷിതാക്കള്‍ ) also submitted that they will not stand in the way of the detenue practising the religion of her choice and the only thing is that she should not leave them, as she is their only daughter '.

അങ്ങിനെ പെണ്‍കുട്ടിയെ അവരുടെ താല്‍പര്യപ്രകാരം രക്ഷിതാക്കളോടൊപ്പം പോകുവാന്‍ അനുവദിച്ച കോടതി വിധിയുടെ അവസാന ഖണ്ഡികയില്‍ പറയുന്നത് ' The Police shall also ensure that no influence shall be exerted on her by any radical group which are involved in anti national activities or forceful conversion of religion , while she stay with  the parents and if any apprehension is expressed by her parents in this regard , the police shall take appropriate action ' എന്നാണ്.

ഈ വിധിന്യായത്തില്‍ detenue ആക്കപ്പെട്ടു എന്നു സംശയിക്കുന്ന ആതിരയുടെ മുഴുവന്‍ അവകാശങ്ങളൂം സംരക്ഷിക്കുന്ന സമീപനമാണ് ബഹു കോടതി സ്വീകരിച്ചിട്ടുള്ളത്. 

ഇത്തരം ഒരു തീരുമാനത്തിലൂടെ ആഘോഷ കമ്മിറ്റിക്കാരുടെ മോഹങ്ങളുടെ ചിറകരിയാനും, അവരുടെ ഇസ്ലാമിക സംരക്ഷണത്തിന്റെ മൊത്ത കച്ചവടത്തിന്റെ ഷട്ടര്‍ അടയ്പ്പിക്കാനും കോടതി കഴിഞ്ഞു, മറുഭാഗത്ത് , സംഘികളുടെ പ്രചാരണത്തിനുള്ള അവസരവും കോടതി ഇല്ലാതാക്കി.

വാല്‍ ഭാഗം: 
കാഞ്ഞങ്ങാട്ട് നിന്നും ഇറങ്ങുന്ന ഒരു പത്രത്തിലെ വാര്‍ത്തയുടെ ബലത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വാര്‍ത്ത ആതിരയെ RSS നിയന്ത്രണത്തിലുള്ള മനസാന്തര കേന്ദ്രത്തിലേക്കു കടത്തി എന്നും ആ കുട്ടിയെ ഘര്‍ വാപസി ക്കു പ്രേരിപ്പിക്കുന്നു എന്നുമാണ്. 
ആതിര ത്രാണിയുള്ള കുട്ടിയാണ്, അവരുടെ വിശ്വാസത്തിനു തടസ്സം നില്‍ക്കുന്ന വല്ല പ്രവര്‍ത്തിയും ഉണ്ടായാല്‍ അവര്‍ക്കു തന്നെ കോടതിയെ അറിയിക്കാം, പിന്നെ അവരെ ആരെങ്കിലും തടഞ്ഞു തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നു ആക്ഷേപമുണ്ടെങ്കില്‍ രക്ത ബന്ധമില്ലെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്കു ബഹു. കോടതിയെ സമീപിക്കാം. 
നിയമത്തിന്റെ വഴി വിശാലമാണ് തുറന്നതും.
ആതിരയോടെപ്പം...

അവലംബം: facebook

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter