ഗൂഗില്‍ വിദ്യാര്‍ഥികള്‍ക്കായി ഡൂഡിള്‍ മത്സരം നടത്തുന്നു
 width=ഗൂഗിള്‍ ഇന്ത്യ ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഡൂഡില്‍ മത്സരത്തിന്റെ ഈ വര്‍ഷത്തെ വിഷയം പ്രഖ്യാപിച്ചു. ഏകത്വത്തില്‍ നാനാത്വം എന്നതാണ് വിഷയം. ദേശീയതലത്തില്‍ നടക്കുന്ന മത്സരത്തില്‍ 5 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈനായി നടക്കുന്ന മത്സരത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 23 ആണ്. ക്ലാസ് അടിസ്ഥാനത്തിലും പ്രദേശിക അടിസ്ഥാനത്തിലും മൊത്തം മത്സരാര്‍ഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം നടക്കുന്നത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.google.co.in/doodle4google എന്ന ലിങ്കില്‍ ലഭ്യാണ്. വിജയിയെ നവംബര്‍ 6 ന് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രി നവംബര്‍ 14 കുട്ടികളുടെ ദിനത്തിന് ഗൂഗിള്‍ പേജില്‍ ഡൂഡിലായി പ്രത്യക്ഷപ്പെടും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter