ടീച്ച്‌ ഫോര്‍ ഇന്ത്യയില്‍ അധ്യാപകരാകാം
teachഇന്ത്യയിലെ വിവിധ നഗര-ഗ്രാമ പ്രദേശങ്ങളിലെ താഴ്‌ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളില്‍ അധ്യാപനം നടത്താന്‍ സേവനതല്‍പരാരായ അധ്യാപകരെ ക്ഷണിക്കുന്നു. ചെന്നൈ, ഹൈദരാബാദ്‌, ബോംബെ,പൂന,ഡല്‍ഹി എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ്‌ ടീച്ച്‌ ഫോര്‍ ഇന്ത്യ ആണ്‌ ഇതിന്‌ അവസരമൊരുക്കുന്നത്‌. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സേവന തല്‍പരതയുമുള്ള ആര്‍ക്കും അപേക്ഷിക്കാം. 2015-16 വര്‍ഷത്തില്‍ രാജ്യത്തെ 8 നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 16000 വിദ്യാര്‍്‌ഥികളെ പഠിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി 2000 അധ്യാപകരെയാണ്‌ ടീച്ച്‌ ഫോര്‍ ഇന്ത്യ റിക്രൂട്ട്‌ ചെയ്യുന്നത്‌. 2009 ലാണ്‌ ടീച്ച്‌ ഫോര്‍ അമേരിക്കയുടെ മാതൃകയില്‍ ഇന്ത്യയിലും പദ്ധതി തുടങ്ങിയത്‌. ദരിദ്ര വിദ്യാര്‍ഥികള്‍്‌ക്കുംമികച്ച നിലവാരത്തിലുള്ള വിദ്യാഭ്യസം ലഭ്യമാക്കുകയെന്നതാണ്‌ സംഘടനയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ അഞ്ച്‌ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ 480 അധ്യാപകരാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. രണ്ട്‌ മുതല്‍ എട്ട്‌ വരെ ക്ലാസുകളില്‍ ഇംഗ്ലീഷ്‌, ഹിസ്റ്ററി, കണക്ക്‌,സയന്‍സ്‌ തുടങ്ങിയ വിഷയങ്ങളില്‍ ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ ക്ലാസുകള്‍ നടക്കുക. രണ്ട്‌ വര്‍ഷമാണ്‌ സേവന കാലാവധി. പ്രതിമാസം 17500 രൂപയാണ്‌ സേവനം ചെയ്യുന്നവര്‍ക്ക്‌ ഫെലോഷിപ്പ്‌ ആയി നല്‍കുന്നത്‌. ആവശ്യമുള്ളവര്‍ക്ക്‌ 8300 രൂപ വരെ താമസ സൗകര്യങ്ങള്‍ക്കായി അലവന്‍സും നല്‍കും. താല്‍പര്യമുള്ളവര്‍ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. http://www.teachforindia.org

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter