വരും അധ്യയന വര്‍ഷങ്ങളില്‍ 220 അധ്യയന വര്‍ഷങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണം: കോടതി
- Web desk
- Mar 5, 2016 - 09:15
- Updated: Sep 27, 2017 - 16:44
കൊച്ചി: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ 220 അധ്യയനദിവസങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി പി.ടി.സുരേഷ് നല്കിയ ഹരജിയില്‍ ജസ്റ്റിസ് കെ.വിനോദ്ചന്ദ്രന്റേതാണ് ഉത്തരവ്.
പൊതു വിദ്യാഭ്യാസവകുപ്പ് ഈ അധ്യയനവര്‍ഷം പുറത്തിറക്കിയ കലണ്ടറില്‍ മതിയായ അധ്യയനദിവസങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹരജിക്കാരന് കോടതിയെ സമീപിച്ചത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം പരീക്ഷാദിനങ്ങള്ക്കു പുറമേ ഒരുവര്‍ഷം 220 അധ്യയനദിവസങ്ങള്‍ വേണം.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 200 അധ്യയനദിനങ്ങളും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ 220 അധ്യയന ദിനങ്ങളും വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അധ്യയനദിവസങ്ങളുടെ എണ്ണം കര്‍ശനമായി പാലിക്കാന്‍ സ്കൂളുകള്‍ക്കു ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഇതുറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിശ്ചിത പ്രവൃത്തിദിനങ്ങള്‍ വേണമെന്ന നിബന്ധന പാലിക്കാത്തതിനു കാരണം ഹര്‍ത്താലുകളും മറ്റ് അടിയന്തര അവധികളുമാണെന്നു ഡി.പി.ഐ വിശദീകരിച്ചിരുന്നു. അധ്യാപകരെ മറ്റു ജോലികള്‍ക്കു നിയോഗിക്കുന്നതും പ്രവൃത്തിദിനങ്ങളില്‍ കലോത്സവം ഉള്‍പ്പെടെയുള്ളവ നടത്തുന്നതും അധ്യയനദിനങ്ങളുടെ എണ്ണം കുറയ്ക്കുന്നതായി വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment