പി.എം ഫൌണ്ടേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
SSLC, HSE, THSLC, THSE, CBSE/ICSE-X&XII എന്നീ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മുസ്ലിം വിദ്യാര്‍ഥിള്‍ക്ക് പി.എം ഫൌണ്ടേഷന്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡുകള്‍ക്കും സര്‍ട്ടിഫിക്കറ്റിനും ഇപ്പോള്‍ അപേക്ഷിക്കാം. 2014 മാര്‍ച്ച്/ഏപ്രിലിലെ SSLC/THSLC, HSE/THSE/VHSE പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡും, CBSE X&XII പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A1 ഗ്രേഡും ICSE-X, XII പരീക്ഷകള്‍ക്ക് എ്ലലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വാങ്ങി വിജയിച്ച മുസ്‍ലിം വിദ്യാര്‍ഥികള്‍ക്കും, കേരളത്തിലെ മുസ്‍ലിം ഓര്‍ഫനേജുകളില്‍ താമസിച്ച് ഓര്‍ഫനേജ് വിദ്യാലയങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോടെ 2014-ല്‍ SSLC പാസായ അനാഥരായ മുസ്‍ലിം വിദ്യാര്‍ഥികള്‍ക്കും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നു. ഒണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 31, 2014. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എം ഫൌണ്ടേഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. http://www.pmfonline.org/insrtuctions.html, ഇ-മെയില്‍: pmfawards@gmail.com, വിലാസം: PM Foundation, Aiswarya, Opp. Chinamya Vidyapeett, Warriam Road, Cochin-682016, Phone: 0484-2367279, 09142244967, 9037955596

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter