സിബാഖ് ദേശീയ കലോത്സവത്തിന് കൊടിയിറങ്ങി
ഹിദായ നഗര്‍ ചെമ്മാട്:നാലാമത് ദാറുല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന് തിരശ്ശീല വീണു.സമാപന ചടങ്ങുകള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തനിമയും പാരമ്പര്യവുമുള്ള ഇസ് ലാമിക കലകളുടെ വീണ്ടെടുപ്പിന് സിബാഖ് വേദിയാകണമെന്ന് തങ്ങള്‍ പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.ദാറുല്‍ ഹുദായുടെ കേരളത്തിലെ 23.ജി കോളേജുകളിലെയും 8ഇതര സംസ്ഥാന കാമ്പസുകളിലെയും 4,426മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ ദാറുല്‍ ഹുദാ യു.ജി കാമ്പസ് ചാമ്പന്മാരായി.പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ് ലാമിക് കോളേജിനാണ് രണ്ടാംസ്ഥാനം.തളങ്കര മാലിക് ദീനാര്‍ അക്കാദമി മൂന്നാം സ്ഥാനം നേടി. മത്സരിച്ച 5 വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയത് ദാറുല്‍ ഹുദാ യു.ജി കാംപസാണ്.ആലിയ വിഭാഗത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ രണ്ടും ചാമക്കാല നഹ്ജുര്‍റശാദ് മൂന്നാം സ്ഥാനവും നേടി.ഥാനവിയ്യ വിഭാഗത്തില്‍ മാലിക് ദീനാര്‍ അക്കാദമി രണ്ടാം സ്ഥാനവും ദാറുല്‍ ഹുദാ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മൂന്നാം സ്ഥാനവും നേടി.ഥാനിയ വിഭാഗത്തില്‍ സബീലുല്‍ ഹിദായ രണ്ടും തളങ്കര മാലിക് ദീനാര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.ഊല വിഭാഗത്തില്‍ തളങ്കര മാലിക് ദീനാറിനാണ് രണ്ടാം സ്ഥാനം.നഹ്ജുര്‍ശാദ് അറബിക് കോളേജ് ചാമക്കലക്ക് മൂന്നാം സ്ഥാനവും ബിദായ വിഭാഗത്തില്‍ ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ്,ദാറുല്‍ ഹിദായ മാണിയൂര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു മീഡിയം ഒന്നാം സ്ഥാനം നേടി.കര്‍ണാടകയിലെ നൂറുല്‍ ഹുദാ അറബിക് കോളേജ് മാടന്നൂര്‍ രണ്ടാം സ്ഥാനവും ദാറുല്‍ ഹുദാ അസം കാംപസ് മൂന്നാം സ്ഥാനവും നേടി.
ബിദായ വിഭാഗത്തില്‍ അസം ഓഫ് കാംപസ് ഒന്നും വെസ്റ്റ് ബംഗാള്‍ ഓഫ് കാംപസ് രണ്ടും സ്ഥാനങ്ങള്‍ നേടി.മാടന്നൂര്‍ നൂറുല്‍ ഹുദാ കോളേജിനാണ് മൂന്നാം സ്ഥാനം. ഊലാ വിഭാഗത്തില്‍ ദാറുല്‍ ഹുദാ ഉര്‍ദു മീഡിയം ഒന്നും മന്‍ഹജുല്‍ ഹുദാ പുങ്കനൂര്‍ , വെസ്റ്റ് ബംഗാള്‍ ഓഫ് ക്യാമ്പസ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഥാനിയ വിഭാഗത്തില്‍ ദാറുല്‍ ഹുദാഉര്‍ദു മീഡിയം ഒന്ന്,മന്‍ഹുജാ പുങ്കനൂര്‍ രണ്ട്, വെസ്റ്റ് ബംഗാള്‍ ഓഫ് കാംപസ് മൂന്നും സ്ഥാനങ്ങള്‍ നേടി.ഓവറോള്‍ ചാമ്പന്മാര്‍ക്കുള്ള ട്രോഫി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.കലാപ്രതിഭകള്‍ക്കുള്ള ട്രോഫി വി.സി ബഹാഉദ്ദീന്‍ നദ് വി സമ്മാനിച്ചു.ചടങ്ങില്‍ ദാറുല്‍ ഹുദാ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പുസ്തകം സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു.കെ.എ െസൈതവലി ഹാജിയുടെ യാത്രാ കുറിപ്പുകള്‍ കുഞ്ഞാപ്പുഹാജിക്കും ഇബ്രാഹീം ഹാജിക്കും നല്‍കി പ്രകാശനം ചെയ്തു.
മംഗലാംപുരം ഖാസി ത്വാഖ അഹ് മദ് മൗലവി,മാണിയൂര്‍ അഹ് മദ് മൗലവി,മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍,കാലിക്കറ്റ് വാഴ്‌സിറ്റി രജിസ്ട്രാര്‍ അബ്ദുല്‍ മജീദ്,ഉബെദുല്ലാ എംല്‍എ,റഹീം എംഎല്‍എ, സത്താര്‍പന്തല്ലൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.



Leave A Comment