വികസിത രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലും നിരക്ഷരെന്ന് റിപ്പോര്‍ട്ട്
sads വികസിത രാജ്യങ്ങളില്‍ 16 വയസിനും 19 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗംപേര്‍ക്കും ഇംഗ്ലീഷിലും കണക്കിലും അടിസ്ഥാന അറിവ് മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. വിവിധ ജോലിയില്‍ വ്യാപൃതരായവരും എഴുതാനും വായിക്കാനും ഏറെ പ്രയാസമനുഭവിക്കുന്നവരാണ്. കൂടാതെ കണക്കുകൂട്ടാനും ഇവര്‍ക്ക് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്. ഒ.ഇ.സി.ഡി(ഓപ്പറേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍വെ നടത്തിയ 23 വികസിത രാജ്യങ്ങളില്‍ ഇംഗ്ലണ്ടിലെ കൗമാരക്കാരില്‍ വളരെ താഴ്ന്ന സാക്ഷരതാ നിരക്കും രണ്ടാമത്തെ താഴ്ന്ന സംഖ്യാസംബന്ധമായ അറിവുമാണുള്ളതെന്ന് കണ്ടെത്തി. സര്‍വെ പ്രകാരം തെക്കന്‍ കൊറിയയാണ് സാക്ഷരതയുടെ കാര്യത്തിലും സംഖ്യാസംബന്ധമായ അറിവിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter