ദേശീയ പണിമുടക്ക്: പരീക്ഷകള്‍ മാറ്റിവെച്ചു
 width=കേരള പി.എസ്.സി ഫെബ്രുവരി 20, 21 തീയതികളിലെ ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഫെബ്രുവരി 19 മുതല്‍ 23 വരെയുള്ള എല്ലാ ഇന്‍റര്‍വ്യൂകളും മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും. കാലിക്കറ്റ് സര്‍വകലാശാല 20ന് നടത്താനിരുന്ന  എല്‍. എല്‍.എം പ്രീവിയസ് പരീക്ഷ ഫെബ്രുവരി 25ലേക്കും ഒന്നാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് സപ്ളിമെന്‍ററി (നോണ്‍ സി.സി.എസ്.എസ്) പരീക്ഷ  ഫെബ്രുവരി 22ലേക്കും മാറ്റി. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല. കേരള സര്‍വകലാശാല ഫെബ്രുവരി 20, 21, 26 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍, വൈവ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു.  പുതുക്കിയ തീയതി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നറിയാം. എം.ജി സര്‍വകലാശാല ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ആരോഗ്യ സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും ശനിയാഴ്ചയിലേക്ക് മാറ്റി. കൊച്ചി സര്‍വകലാശാല ഫെബ്രുവരി 20, 21 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. 20ന് നടത്താനിരുന്ന ബി.ടെക് നാലാം സെമസ്റ്റര്‍ സപ്ളിമെന്‍ററി പരീക്ഷാ മാര്‍ച്ച് ആറിലേക്ക് മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. മധുര കാമരാജ് യൂനിവേഴ്സിറ്റി നടത്തുന്ന എം. ബി.എ, എം.സി.എ കോഴ്സുകളുടെ 20,21 തീയതികളിലെ പരീക്ഷകള്‍   മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളിലേക്ക് മാറ്റി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter