ശിരോവസ്ത്രം ധരിച്ചെത്തുന്നവരെ തടയില്ലെന്ന് സിബിഎസ്.ഇ
cbseന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രവും ഫുള്‍സ്ലീവ് കുപ്പായവും ധരിച്ചുതന്നെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇന്ത്യയില്‍ എവിടെയും പരീക്ഷ എഴുതാമെന്ന് സി.ബി.എസ്.ഇ ചെയര്‍മാന്‍ വൈ.എസ്.കെ. ശേശുകുമാര്‍. ഒരു മണിക്കൂര്‍നേരത്തെ വന്ന് ലേഡി ഇന്‍വിജിലേറ്റര്‍മാരുടെ പരിശോധനക്ക് വിധേയമാകുന്ന പെണ്‍കുട്ടികളെ മതപരമായ വേഷവിധാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ സി.ബി.എസ്.ഇ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്സ് ഭാരവാഹികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സി.ബി.എസ്.ഇ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എം.എസ്.എഫ് സസ്ഥാന പ്രസിഡണ്ട് ടി.പി അഷ്റഫലി, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് മുസ്തഫാ തന്‍വീര്‍, ട്രഷറര്‍ മുഹമ്മദ് അമീര്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ലിംസീര്‍ അലി, ഡല്‍ഹി പ്രതിനിഥി അജ്മല്‍ കുന്നക്കാവ് എന്നിവര്‍ സംബന്ധിച്ചു. ഇരുപത്തിയേഴിന് ഡല്‍ഹി സി.ബി.എസ്.ഇ ഓഫീസിനു മുന്നില്‍ നടത്താന്‍ നിശ്ചയിച്ച സമരം താല്‍ക്കാലികമായി ഉപേക്ഷിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter