74 ശതമാനം പാഠപുസ്തകങ്ങളുമായി തുറക്കാനൊരുങ്ങി നാളെ സ്‌കൂളുകള്‍
imagesതിരുവനന്തപുരം: സ്‌കൂളുകള്‍ നാളെ തുറക്കാനിരിക്കേ ഇതുവരെ വിതരണംചെയ്തത് 74.42 ശതമാനം പാഠപുസ്തകങ്ങള്‍ മാത്രം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 13,268 സ്‌കൂളുകള്‍ക്കായി 2,88,26,343 പാഠപുസ്തകങ്ങളാണ് ആവശ്യമുള്ളത്. ഇതില്‍ 2,14,51,981 പുസ്തകങ്ങളാണ് ഇതുവരെ വിതരണംചെയ്തത്. കെ.ബി.പി.എസാണ് ഇത്തവണ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും നടത്തിയിരുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ യഥാസമയം സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിയാതിരുന്നത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. അതിനാല്‍ ഈ വര്‍ഷം വന്‍ ക്രമീകരണങ്ങളാണ് പാഠപുസ്തകവിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. കെ.ബി.പി.എസിന് യഥാസമയം ഫണ്ട് അനുവദിക്കാത്തതിനാലാണ് പാഠപുസ്തകവിതരണം താളംതെറ്റാന്‍ കാരണമെന്നാണു പറയുന്നത്. അതേസമയം, സര്‍ക്കാര്‍ സ്‌കൂളുകളിലെല്ലാം പാഠപുസ്തകങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന് കെ.ബി.പി.എസ് അവകാശപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter