സമസ്ത പൊതു പരീക്ഷക്ക് സമാപ്തി

ജിദ്ദ: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ 5,7,10,12 എന്നീ ക്ലാസുകളിലായി നടത്തിയ പൊതുപരീക്ഷക്ക് സമാപ്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും ഇന്നലെയുമായിരുന്നു പരീക്ഷ. ജനറല്‍ സിലബസില്‍ സൗദിയുടെ വിവിധ ഭാഗങ്ങളായ മക്ക,താഇഫ്,ജിദ്ദ,ഹായില്‍,നജ്റാന്‍ എന്നിവിടങ്ങളിലെത്തിയ ഇരുപത്തിഎട്ടോളം വിദ്യാര്‍ത്ഥികളും പരീക്ഷക്കിരുന്നു. അഞ്ചാം തരത്തില്‍ എട്ട് അണ്‍കുട്ടികളും,ഏഴ് പെണ്‍കുട്ടികളും, ഏഴാം തരത്തില്‍ ആറ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും പത്താം തരത്തില്‍ 2 പേരും പ്ലസ് ടുവില്‍ ഒരാളുമാണ് പരീക്ഷ എഴുതിയത്.
സമസ്ത മുശാവറ മെമ്പറും സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ശൈഖുനാ പി. കുഞ്ഞാണി മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗവും പരീക്ഷാ ബോര്‍ഡ് മെമ്പറുമായ പുത്തനഴി മൊയ്തീന്‍ ഫൈസിയും ജിദ്ദയിലെ പരീക്ഷാ സെന്റര്‍ സന്ദര്‍ശിച്ചു. ജിദ്ദാ പരീക്ഷാ സെന്റര്‍ കോഡിനേറ്റര്‍ സുബൈര്‍ ഹുദവി, ഉബൈദുല്ല തങ്ങള്‍, അബ്ദുല്‍ ബാരി ഹുദവി, നൗഷാദ് അന്‍വരി, ജഅ്ഫര്‍ വാഫി, അബ്ബാസ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനുപുറമെ സൗദിയിലെ രണ്ടാമത്തെ സെന്ററായ മദീനയില്‍ 13 കുട്ടികള്‍ പരീക്ഷ എഴുതി അശ്റഫ് ഫൈസി, സുലൈമാന്‍ ഒമാനൂര്‍,സൈതു ഹാജി,അശ്റഫ് ഫൈസി വാഫി എന്നിവര്‍ നേതൃത്വം നല്‍കി. മൊത്തം 41 കുട്ടികളാണ് പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, ലക്ഷദ്വീപ്, അന്തമാന്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ബഹറൈന്‍, കുവൈത്ത്, മലേഷ്യ, ഖത്തര്‍, എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്.
Leave A Comment