ഡോക്‌ടര്‍മാര്‍ക്ക്‌ ഐ.സി.എം.ആറിന്റെ രാജ്യാന്തര ഫെല്ലോഷിപ്പ്‌
imcerന്യൂഡല്‍ഹി ആസ്ഥാനമായി ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഉന്നത പഠനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ മെഡിക്കല്‍ രംഗത്തെ വിദഗ്‌ദര്‍ക്ക്‌ വിദേശ പരിശീലനം നല്‌കുന്നതിനായി യങ്‌ സയന്റിസ്റ്റ്‌, സീനിയര്‍ സയന്റിസ്റ്റ്‌ എന്നീ രണ്ട്‌ വിഭാഗങ്ങളിലായി 2014-15 വര്‍ഷത്തേക്ക്‌ ഏര്‍പ്പെടുത്തിയ രാജ്യാന്തര ഫെല്ലോഷിപ്പുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. യങ്‌ സയന്റിസ്റ്റ്‌ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തേക്കും സീനിയര്‍ സയന്റിസ്റ്റ്‌ വിഭാഗത്തില്‍ ആറു പേര്‍ക്ക്‌ 10-15 ദിവസത്തേക്കുമാണ്‌ ഫെല്ലോഷിപ്പ്‌. എം.ഡി അല്ലെങ്കില്‍ പി.എച്ച്‌.ഡി പരിജ്ഞാനത്തോടെ അധ്യാപന മേഖലയിലോ ഗവേഷണ മേഖലയിലോ മൂന്നു വര്‍ഷത്തെ പരിചയത്തോടെ 45 വയസ്സ്‌ കവിയാത്തവര്‍ യങ്‌ സയന്റിസ്റ്റ്‌ വിഭാഗത്തിലേക്കും 15 വര്‍ഷത്തെ പരിചയത്തോടെ 57 വയസ്സ്‌ കവിയാത്തവര്‍ സീനിയര്‍ സയന്റിസ്റ്റ്‌ വിഭാഗത്തിലേക്കുമാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷകര്‍ ഏതു വിഭാഗക്കാരാണെങ്കിലും ഏതെങ്കിലും അംഗീകൃത ബയോ മെഡിക്കല്‍ ഗവേഷണ/വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഥിര നിയമനമുള്ളവരായിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്‌. യങ്‌ സയന്റിസ്റ്റ്‌ വിഭാഗക്കാര്‍ക്ക്‌ പ്രതിമാസം 3000 യു.എസ്‌ ഡോളറും അത്യാവശ്യ കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ 20000 രൂപയും വിദേശത്തേക്കും തിരിച്ചുമുള്ള വിമാനച്ചിലവും ലഭിക്കുമ്പോള്‍ സീനിയര്‍ സയന്റിസ്റ്റ്‌ വിഭാഗക്കാര്‍ക്ക്‌ വിമാന നിരക്കിനും അത്യാവശ്യത്തിനുള്ള 20000 രൂപക്കുമൊപ്പം താമസമുള്‍പ്പെടെയുള്ള ചിലവുകള്‍ക്കായി ദിവസം 200 ഡോളര്‍ വീതവും ലഭിക്കും. വിദേശ സ്ഥാപനത്തില്‍ അഡ്‌മിഷന്‍ ലഭിച്ചതിന്‌ തെളിവ്‌, ഉദ്ദേശിച്ച പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്‌, നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപന മേധാവിയുടെ ശിപാര്‍ശ എന്നിവ സഹിതം താഴെക്കാണുന്ന വിലാസത്തിലേക്ക്‌ 10 സെറ്റ്‌ അപേക്ഷകള്‍ അയക്കണം. International Health Division (IHD), Indian Council for Medical Research (ICMR), V. Ramalingaswami Bhawan, Post Box No: 4911, Ansari Nagar, New Delhi 110029 വിശദ വിവരങ്ങള്‍ക്ക്‌ www.icmr.nic.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter