അൽമുൻഖിദു മിന ളലാൽ ആത്മകഥക്കപ്പുറത്തെ പഠനലോകം

ലോക ചരിത്രത്തിലെ തന്നെ അതുല്യ പ്രതിഭയാണ് ഹുജ്ജത്തുൽ ഇസ്‌ലാം മുഹമ്മദ് ബ്നു മുഹമ്മദ് അൽ ഗസ്സാലി (റ). ഇൽമുൽ കലാം, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഒരേ സമയം പാണ്ഡിത്യം ഗസ്സാലി ഇമാം കരസ്ഥമാക്കിയിരുന്നു. സൂഫിസത്തിനും പഠനത്തിനും വേണ്ടി മാറ്റിവെച്ച ജീവിതത്തിൽ ഏകദേശം നാനൂറോളം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചു. ദൈവശാസ്ത്രം, കർമശാസ്ത്രം, തത്വചിന്ത, തസവ്വുഫ്, തഫ്സീർ തുടങ്ങി നീളുന്ന വിഷയങ്ങളിൽ അവിടുത്തെ രചന നിറഞ്ഞു നിന്നു. അക്കൂട്ടത്തിലെ ഇഹ്‌യാ ഉലൂമുദ്ധീൻ ഇന്നും തസവ്വുഫിലെ ക്ലാസിക് ഗ്രന്ഥമായി നിലകൊള്ളുന്നു. ഗസ്സാലി ഇമാമിന്റെ രചനകളിൽ വേറിട്ടു നിൽക്കുന്ന കൃതിയാണ് "അൽ മുൻഖിദു മിന ളലാൽ". ഒരേ സമയം ആത്മകഥയെന്നോ, പഠന ഗ്രന്ഥമെന്നോ ഈ കൃതിയെ വിശേഷിപ്പിക്കാം.

ഗസ്സാലി ഇമാമിന്റെ തസവ്വുഫിലേക്കുള്ള കടന്ന് വരവും, താൻ സ്വയം സന്ദേഹവാദിയാണെന്ന് കരുതിയ നിമിഷങ്ങളും ചേർത്തിണക്കിയാണ് കിതാബ് ആരംഭിക്കുന്നത്. ബാഗ്ദാദിലെ വ്യത്യസ്തരായ ആശയ പ്രസ്ഥാനങ്ങളുമായുള്ള ഇടപഴക്കം ഇമാമിന്റെ ജീവിതത്തിൽ ആശയ വ്യാകുലത്തിന് കാരണമായി. നിസാമിയ മദ്രസയിൽ താൻ പഠിപ്പിക്കുന്ന വിഷയങ്ങളിൽ പോലും ഇമാമിന് സംശയങ്ങൾ വന്ന് തുടങ്ങി. ദൈവശാസ്ത്രത്തിലുള്ള യുക്തി മുഖേനയുള്ള പഠനത്തിൽ ഇമാം സംതൃപ്തനല്ലായിരുന്നു. ഇക്കാലയളവിൽ ശക്തമായ മാനസിക പിരിമുറുക്കം ഇമാമിനെ ബാധിച്ചു. ആറ് മാസത്തോളം ഈ വൈകല്യം ഇമാം നേരിട്ടു. വിശപ്പും സംസാരശേഷിയും ഇമാമിന് നഷ്ടപ്പെട്ടു. ഹിജ്‌റ 488ൽ നിസാമിയ മദ്രസയിലെ ജോലി ഉപേക്ഷിച്ച ഇമാം സത്യാന്വേഷണ പാതയിലേക്ക് പ്രവേശിച്ചു. തുടർന്ന് ധാരാളം യാത്രകൾ നടത്തിയ ഇമാം ഇബ്രാഹിം നബി(അ)ന്റെ മഖ്ബറയിലെത്തിയതോടെ ചില സുപ്രധാന പ്രതിജ്ഞകളെടുത്തു: 1) ഒരു ഭരണാധികാരിയുടെയും ദർബാറിൽ പോവുകയില്ല 2) ഭരണാധികാരികളുടെ പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല 3) മതപരമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടില്ല.

മുഴുവൻ പത്തദ്ധ്യായമുള്ള കിതാബിന്റെ ആദ്യ അദ്ധ്യായത്തിൽ സമൂഹത്തിലെ വൈവിധ്യമാർന്ന ചിന്ത പ്രസ്ഥാങ്ങളെയും അതിന്റെ പരിണിത ഫലങ്ങളെയും ഇമാം വിവരിക്കുന്നു. ആദ്യ അധ്യായത്തിന്റെ തുടർച്ച എന്നോണം ജ്ഞാനശാത്രത്തെയും മൻതിഖിനെയും ചർച്ച വിഷയമാകുന്നു. ഇരു  അധ്യായങ്ങളിലും ഖുർആൻ ഹദീസ് വചനങ്ങൾ അവലംബമാക്കിയാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത് സൈദ്ധാന്തിക ദൈവശാസ്ത്ക്കാരൻമാർ, ആന്തരഥാവാദികൾ, ദാർശനികർ, സൂഫികൾ എന്നിങ്ങനെ നാലു വിഭാഗമാക്കി അന്വേഷകരെ തരം തിരിച്ച് ഓരോന്നിന്റെയും വിശദീകരണം തുടങ്ങുന്നു . ഒടുവിൽ സൈദ്ധാന്തിക ദൈവശാസ്ത്രത്തിൽ തൃപ്തി ലഭിക്കാത്ത ഇമാം ശാസ്ത്രത്തിന്റെ മറ്റു പാതകളിലേക്ക് സഞ്ചരിക്കുന്നു.

ദൈവശാസ്ത്രം ഉപേക്ഷിച്ച ഇമാം തത്വചിന്ത ലോകത്തേക്ക് കാലെടുത്തുവെക്കുന്നു. തുടർന്ന് നാല് അഞ്ച് അദ്ധ്യായങ്ങളിൽ ഫിലോസഫിയെയും അതിലെ ആന്തരവിഭാഗങ്ങളെയും പരിചയപ്പെടുത്തുന്നു. തിരക്കുപിടിച്ച അധ്യാപന ജീവിതത്തിലും സത്യാന്വേഷണത്തിനു വേണ്ടി മാറ്റി വെച്ച മുഹൂർത്തങ്ങൾ ഇമാം ഓർമിക്കുന്നുണ്ട്. അധ്യായങ്ങളിൽ തന്നെത്ത്വചിന്തയുടെ എല്ലാ വിഭാഗങ്ങളെയും വിശദീകരിച്ച്, ഫിലോസഫിക്കൊരു ആമുഖം ഇമ്മാം സൃഷ്ടിച്ചെടുക്കുന്നു. നേരത്തെത്തിനു സമാനമായിത്ത്വചിന്തയിലും രോഗ ശമനം ലഭിക്കാത്ത ഇമാം, ഖലീഫയുടെ ഉത്തരവ് പ്രകാരം അ്ലീമിക്കൾക്കെതിരെയുള്ള ഗ്രന്ഥ രചന തുടങ്ങി എന്ന് പറഞ്ഞാണ് ആറാം അദ്ധ്യായം തുടങ്ങുന്നത്. പര്യവസാനത്തിൽ അ്ലീമിയത്തുകളുടെ പൊള്ളത്തരങ്ങളേയും വാദ വൈകല്യങ്ങളും പൊളിച്ച്, കിതാബിന്റെ മൂല്യ ഭാഗമായ സൂഫിസത്തിലേക്ക് കടക്കുന്നു.

Also Read:ഇഹ്‍യാ ഉലൂമിദ്ദീന്‍, വിപ്ലവം തീര്‍ത്ത കൃതി

നേരത്തെ പറഞ്ഞുവെച്ച 488 മുത ഇമാമിന് അനുഭവപ്പെട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അദ്ധ്യായത്തിൽ ഇമാം വിശദീകരിക്കുന്നു. ഇടക്കിടക്കുണ്ടാകുന്ന പൈശാചിക ഇടപെടലുകളെയും, ആത്യാത്മികതയെ തേടിയുള്ള യാത്രകളുടെയും തുറന്നെഴുത് താളുകളിൽ നിന്ന് ഗ്രഹിക്കാം. അദ്ധ്യായത്തിന്റെ അവസാനത്തിൽ സൂഫി ജീവിതത്തിൽ നിന്നും തനിക്ക് കാരസ്ഥമായ വിശ്വാസങ്ങളെ ഇമാം പ്രതിപാതിക്കുന്നു, ഇതിനനുബന്ധമായാണ് പ്രവാചകത്വത്തിന്റെ യാഥാർഥ്യവും അനിവാര്യതയും ചർച്ചയാകുന്ന എട്ടാം അദ്ധ്യായം കുറിക്കുന്നത്.

മാനുഷിക ജ്ഞാഞ്ഞതിന്റെ ഘട്ടം ഘട്ടമായുള്ള വളർച്ചയും വികാസവും അദ്ധ്യായത്തിൽ വിവരിക്കുന്നു. പഞ്ചേന്ദ്രിയ ജ്ഞാനവും യുക്തി മുഖേനയുള്ള ജ്ഞാനവും കടന്ന് വരുന്ന വ്യത്യസ്തമായ പ്രായപരിധികളെ ഇമാം എഴുതുന്നു. യുക്തി ചിന്തനം കൊണ്ട് ആർജിക്കാൻ കഴിയാത്ത ജ്ഞാനമാർഗമാണ് പ്രവാചകത്വം എന്ന് ഗ്രന്ധകാരൻ സമർത്ഥിക്കുന്നു.സൂഫിസത്തിന്റെയും പ്രവാചകത്വത്തിന്റെയും പ്രവേശന മാർഗങ്ങളെ താരതമ്യം ചെയ്ത സൂഫിസത്തിന്റെ പ്രാമാണികതയെ ഇമാം വിവരിക്കുന്നുണ്ട്.

നിരന്തരമായ സത്യാന്വേഷണത്തിലൂടെ തന്റെ രോഗശമനത്തിനുള്ള ഔഷധം ഇമാമിന് ലഭിച്ചു. ശരീരത്തിന് രോഗം ബാധിക്കുന്നത് പോലെ ഖൽബിനും രോഗം ബാധിക്കുമെന്ന് ഇമാം മനസ്സിലാകുന്നു. ഖുർആൻ ആയത്തുകളുടെ പിൻബലത്തിൽ നിഗമനങ്ങൾ ഏറെ വായനക്കാർക് ഊർജിതമാക്കികൊടുക്കുകയും ചെയ്യുന്നു. ദൈവത്തെ അറിയാലാണ് രോഗത്തിന്റെ മരുന്ന് എന്ന ഇമാം തിരിച്ചറിയുന്നു. രോഗത്തിന് പ്രവാചകന്മാർ മുഖേന ലഭിക്കുന്ന ഔഷധങ്ങളാണ് ആരാധനകൾ, ഔഷദമുണ്ടാക്കാൻ ചില ചേരുവകൾ കൂടുതലും ചിലത് കുറച്ച ഉപയോഗിക്കേണ്ടിവരുമെന്നപോലെ നിസ്കാരങ്ങളിലെ വൈവിധ്യങ്ങളും ഇത് പോലെയാണെന്ന് ഇമാം ഉദാഹരിക്കുന്നു.

ചർച്ചകൾക് ശേഷം പ്രവാചകത്വത്തിന്റെ അടിസ്ഥാനം, യാഥാർഥ്യം എന്നിവയിൽ ജങ്ങൾക്ക് സംഭവിച്ച വിശ്വാസ വൈകല്യത്തിന്റെ കാരണങ്ങൾ ഇമാം നാളായി വിഭചിക്കുന്നു:

1) തത്വചിന്തകളിൽ നിന്ന് ഉടലെടുത്ത പ്രമേയങ്ങൾ

2) സൂഫികളിൽ നിന്നും ഉണ്ടായവ

3) അ്ലീമിയ പ്രസ്ഥാങ്ങളിൽ നിന്നും ഉത്ഭവിച്ച ചിന്തകൾ

4) മതപണ്ഡിതന്മാരുടെ നടപടി വൈകല്യങ്ങളുടെ ഫലമായി ലഭിച്ചവ.

അക്കാലത്തെ മതപണ്ഡിതന്മാരുടെ ശരീഅത് വിരുദ്ധമായ പ്രവർത്തനങ്ങളെ ഇമാം ഇവിടെ വിമർശിക്കുന്നു. വിശ്വാസ ദൗർബല്യങ്ങളുടെ കാരണങ്ങൾ വിശദമാക്കിയാണ് പതാമദ്ധ്യായത്തോടെ കിതാബ് അവസാനിപ്പിക്കുന്നത്.

ഗസാലി ഇമാമിന്റെ രചനകളിലെ ക്ലാസിക്കായി ഗണിക്കുന്നത് "ഇഹ്‌യാ" ആണെങ്കിലും സവിശേഷമായ പങ്ക് മുൻഖിദിനുണ്ട്. ആത്മകഥ എന്ന ലേബലിനപ്പുറം ചരിത്രവും ഫിലോസഫിയും തുടങ്ങി വൈവിധ്യമായ വിഷയങ്ങൾ ഗഹനമായി ചർച്ചാവിഷയമാക്കി എന്നുള്ളതാണ് മുൻഖിദിനെ വേറിട്ട് നിർത്തുന്നത്.

(ഫാഹിം കോടൂര്‍ എം.ഐ.എ.സി പൊന്നാനി ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter