ഫലസ്ത്വീന്‍ പ്രശ്നത്തില്‍ ചൈനയും പ്രതികരിച്ചു
ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേൽ തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമനീക്കങ്ങള്‍ക്കെതിരെ, ചെനയും പ്രതികരിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ അന്തരാഷ്ട്ര മനുഷ്യവകാശ ലംഘന വിഷയത്തിൽ തുർക്കിയും ഇതര അറബ് രാജ്യങ്ങളും നേരത്തെ പ്രതികരിച്ചിരുന്നു. പ്രമുഖ ലോക രാഷ്ട്രമായ ചൈന ഇതാദ്യമായാണ് ഇതിൽ ഇടപ്പെട്ട് സംസാരിക്കുന്നത്.
അടുത്തിടെ വർദ്ധിച്ചുവരുന്ന "ഇസ്രായേൽ-പലസ്തീൻ" അക്രമങ്ങളിൽ, പ്രത്യേകിച്ച് ജറുസലേമിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെ ചൈന ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. "ജറുസലേമില്‍, ചരിത്രപശ്ചാത്തലത്തിൽ പാലിച്ചു പോരുന്ന നിലവിലെ സാഹചര്യത്തില്‍ ഏകപക്ഷീയമായ മാറ്റമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നത് തടയാൻ ബന്ധപ്പെട്ട കക്ഷികൾ സംയമനം പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫലസ്തീൻ പാർശ്വവത്കരിക്കപ്പെടേണ്ട പ്രശ്നമല്ല എന്നാണ് ചൈനയുടെ വിശ്വാസം" എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.