അഫ്ഗാനെ ഒറ്റപ്പെടുത്തരുത്: ഖത്തര്‍

താലിബാന്‍ അധികാരമേറ്റെടുത്തതിന്റെ പേരില്‍ അഫ്ഗാനെ ഒറ്റപ്പെടുത്തുന്നത് വലിയ പിഴവാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍സാനി പറഞ്ഞു. ആരാണ് സര്‍ക്കാറിനെ നയിക്കുന്നതെന്നല്ല വിഷയമെന്നും ഒറ്റപ്പെടുത്തല്‍ പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദോഹയില്‍ നടന്ന ആഗോള സുരക്ഷ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാന് വഴികാട്ടുകയാണ് വേണ്ടതെന്നും അവരുടെ പോസിറ്റീവായ ഓരോ നടപടിയേയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ആരുഭരിച്ചാലും അഫ്ഗാന്‍ ജനതയുമായി നല്ലരീതിയില്‍ ഇടപെഴകുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. 
ഖത്തറിനെതിരെ മൂന്ന് വര്‍ഷമായി തുടര്‍ന്ന ഉപരോധം ജി.സി.സിയില്‍ പിളര്‍പ്പുണ്ടാക്കിയെന്നും ശൈഖ് മുഹമ്മദ് അല്‍ സാനി വിമര്‍ശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter