ചെറിയ പെരുന്നാൾ; സംസ്ഥാനത്ത് നാളെ പൊതു അവധി
 ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 
 
റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിലെ ഇസ്‍ലാം മതവിശ്വാസികള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ,  കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് തങ്ങൾ, പാളയം ഇമാം വി പി സുഹൈബ് മൌലവി എന്നിവരാണ് പെരുന്നാള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക ചടങ്ങുകള്‍ നടന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter