അല്‍അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഈജിപ്ത്

അല്‍അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി ഈജിപ്ത് പാര്‍ലിമെന്റ് ശക്തമായി അപലപിച്ചു.
വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍ അഖ്‌സ മസ്ജിദില്‍ അടുത്തിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഈജിപ്തിലെ ജനപ്രതിനിധി സഭ ശക്തമായി അപലപിച്ചു.'കഴിഞ്ഞ ദിവസം എല്ലാവരും ഉണര്‍നന്നത് അല്‍ അഖ്‌സയിലെ വിശുദ്ധ സ്ഥലങ്ങളില്‍ ഇസ്രേയേലിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളുടെ ചിത്രവുമായാണ്.'പാര്‍ലിമെന്റ് യോഗത്തിന്റെ തുടക്കത്തില്‍ ഇതുപറഞ്ഞുകൊണ്ടാണ് സ്പീക്കര്‍ ഹനഫി അല്‍-ഗെബാലി സംസാരം തുടങ്ങിയത്.  
ഇസ്രയേല്‍ പോലീസ് അല്‍ അഖ്‌സ-മസ്ജിദിലേക്ക് ഇരച്ചുകയറുകയും വിശ്വാസികളെ നഗന്മായി അക്രമിക്കുകയും ചെയതത് എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും ഉറപ്പുനല്‍കുന്ന ആരാധന സ്വാതന്ത്ര്വത്തിന്റെ ലംഘനമല്ലാതെ മറ്റൊന്നുമല്ലെന്ന് ഈജിപ്ത് ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മാനുഷിക മൂല്യങ്ങള്‍ക്കെതിരൊയ ഈ നഗ്നമായ ആക്രമണത്തെയും അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ഉടമ്പടികളുടെ നഗ്നമായ ലംഘനത്തെയും ഞങ്ങള്‍ അപലപിക്കുകയും ചെയ്യുന്നുവെന്ന് ഈജിപ്ത് പാര്‍ലിമെന്റ് വ്യക്തമാക്കി.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter