മാസപ്പിറവി ദൃശ്യമായില്ല;ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
ഗൾഫിൽ ഈദുൽഫിത്ർ വെള്ളിയാഴ്ച. ഇന്നലെ വൈകിട്ട് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ  വ്യാഴം റമസാൻ വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കി  വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കും. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിലും കേരളത്തിലും വ്യാഴം മാസപ്പിറവി കാണുന്നതനുസരിച്ചായിരിക്കും പെരുന്നാൾ പ്രഖ്യാപനമുണ്ടാവുക.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാകും ഇത്തവണത്തെ പെരുന്നാൾ ആഘോഷമെന്ന് സഊദി പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം ചേർന്ന മാസപ്പിറവി ദർശന സമിതി യോഗമാണ് മാസപ്പിറവി സ്ഥിരീകരിക്കാത്തതിനെ തുടർന്ന് പ്രഖ്യാപനം നടത്തിയത്.
30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഹിജ്റ കലണ്ടറിലെ പത്താം മാസമായ ശവ്വാലിന് തുടക്കമാകുന്നത്. മാസപ്പിറവി നിരീക്ഷണത്തിലൂടെ പുതിയ മാസത്തിന്റെ ആരംഭം കുറിക്കുന്ന പാരമ്പര്യം അനുസരിച്ചാണ് തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter