അഫ്ഗാന്‍ വംശജ ഫാതിമ പേമാന്‍ ഇനി ഓസ്ട്രേലിയന്‍ പാര്‍ലിമെന്റില്‍

ഓസ്‌ട്രേലിയയിലെ പുതിയ സെനറ്ററായി ഫാതിമ പേമാൻ തിരഞ്ഞെടുക്കപ്പെട്ടതോടെ, പാര്‍ലിമെന്റിലെത്തുന്ന ആദ്യത്തെ അഫ്ഗാൻ വംശജയായി മാറിയിരിക്കുകയാണ്. അതോടൊപ്പം, ഹിജാബ് ധരിച്ചെത്തുന്ന ആദ്യ പാര്‍ലിമെന്റേറിയനും. 
ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്ന ജൂണ്‍ ഇരുപതിന്, പെർത്തിൽ നിന്നുള്ള ഈ ഇരുപത്തിഴേയുകാരിയുടെ വിജയം ഓസ്‌ട്രേലിയൻ ഇലക്ടറൽ കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്, അഫ്ഗാന്‍ അഭയാര്‍ത്ഥികളോടുള്ള ആദരമായി കാണാവുന്നതാണ്. 
താലിബാന്‍ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന്, 1999 ൽ ബോട്ട് മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെട്ടതായിരുന്നു ഫാതിമയുടെ പിതാവ്. ഗ്രീൻസ് സെനറ്റർ മെഹ്‌റിൻ ഫാറൂഖി ഫാതിമയുടെ വിജയത്തില്‍ അഭിനന്ദനങ്ങളര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ഒരു മുസ്‍ലിം വനിത കൂടി സെനറ്റിൽ അംഗമായതിലും അത് അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രതിനിധി ആയതിലും വലിയ സന്തോഷമുണ്ടെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter