ഇന്‍സെസ്റ്റ് നിരോധിക്കാന്‍ തയ്യാറെടുത്ത് ഫ്രാന്‍സ്
1791 ന് ശേഷം ആദ്യമായി ഇന്‍സെസ്റ്റ് നിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫ്രാന്‍സ്.
പൊതുവെ വിവാഹം ബന്ധം നിഷിദ്ധമായ ബന്ധുക്കളോടുള്ള ലൈംഗിക ബന്ധമാണ് ഇത്. ഇത് ഫ്രാന്‍സ് അടക്കമുള്ള ചില രാജ്യങ്ങളിലൊക്കെ 18 കഴിഞ്ഞവര്‍ക്ക് നിയമപരമായി അനുവദനീയമാണ്.
നിലവില്‍ ഫ്രാന്‍സില്‍ ഇന്‍സെസ്റ്റ് നിയമവിധേയമാണ്.എന്നാല്‍ 18 വയസ്സ് കഴിഞ്ഞാലും ഇന്‍സെസ്റ്റ് കുറ്റകൃത്യമാക്കാനാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് കുട്ടികള്‍ക്കായുള്ള സ്റ്റേറ്റ് സെക്രട്ടറി അഡ്രിയന്‍ ടാക്വറ്റ് പറഞ്ഞു.
പ്രായം എന്തുതന്നെയായലും നിങ്ങളുടെ മാതാവുമായോ പിതാവുമായോ മകളുമായോ മകനുമായോ നിങ്ങള്‍ക്ക് ലൈംഗിക ബന്ധം സാധ്യമല്ലെന്നും ഇത് പ്രായത്തിന്റെ പ്രശ്‌നമല്ലെന്നും മുതിര്‍ന്നവരുടെ സമ്മതമല്ല ഇവിടെ നോക്കുന്നതും സെക്രട്ടറി അഡ്രിയന്‍ മാധ്യമങ്ങളോട വിശദീകരിച്ചു. ഈ ഇന്‍സെസ്റ്റിനെതിരെ പോരാടുകയാണ് ചെയ്യുന്നത്. 18 വയസ്സ് എന്ന മാനദണ്ഡമല്ല , കൃത്യമായ നിരോധനമാണ് കൊണ്ടുവരേണ്ടതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ വ്യക്തമായ വിലക്ക് കൊണ്ടുവരികയും ഇന്‍സെസ്റ്റ് പൂര്‍ണമായും നിരോധിക്കുകയാണ് ലക്ഷ്യമെന്നും അദ്ധേഹം വ്യക്തമാക്കി.
ഈ നീക്കത്തെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ചാരിറ്റി ചെയര്‍മാന്‍ ലോറന്റ് ബൊയറ്റ് സ്വാഗതം ചെയ്തു. സമൂഹത്തില്‍ നിഷിദ്ധമായതിനെ നിയമപരമായി നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ധേഹം വ്യക്തമാക്കി.